സിംബാവെയ്ക്ക് 175 റണ്*സിന്റെ കൂറ്റന്* ജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിംബാവെയ്ക്ക് 175 റണ്*സിന്റെ കൂറ്റന്* ജയം

    നാഗ്പൂര്*: നടപ്പു ലോകകപ്പില്* സിംബാവെയ്ക്ക് ആദ്യജയം. ദുര്*ബലരായ കാനഡക്കെതിരെ 175 റണ്*സിന്റെ കൂറ്റന്* വിജയമാണ് സിംബാവെക്കാര്* ആഘോഷിച്ചത്. സിംബാബ്*വെ ഉയര്*ത്തിയ 299 റണ്*സ് വിജയലക്ഷ്യം പിന്*തുടര്*ന്ന കാനഡ 42.1 ഓവറില്* 123 റണ്*സിന് പുറത്തായി. ഗുണശേഖര(24), ഹന്*സാര(20), സുര്*ക്കാരി(26) എന്നിവര്* മാത്രമെ പേരിന് വേണ്ടിയെങ്കിലും കാനഡയോട് പൊരുതിയുള്ളൂ.

    സിംബാബ്*വെക്കായി പ്രൈസും ക്രീമറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്* ഉത്സേയയും ലാമ്പും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

    ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്*വെക്ക് തയ്ബുവിന്റെയും(98), ഇര്*വിന്റെയും(85) അര്*ധസെഞ്ചുറികളാണ് കൂറ്റന്* സ്*കോര്* ഉറപ്പാക്കിയത്. തുടക്കത്തില്* ടെയ്*ലറെയും (0)കവന്*ട്രിയെയും (4) പുറത്താക്കി സിംബാബ്*വെയെ ഞെട്ടിച്ച കാനഡയ്ക്ക് പിന്നീട് 31.2 ഓവര്* വരെ കാത്തിരിക്കേണ്ടിവന്നു മൂന്നാം വിക്കറ്റ് വീഴ്ത്താന്*.





    Powered By WizardRSS - Full Text RSS Feeds
Working...
X