കൈക്കൂലി: അടൂര്* പ്രകാശിന് കുറ്റപത്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൈക്കൂലി: അടൂര്* പ്രകാശിന് കുറ്റപത്രം

    കോഴിക്കോട്: റേഷന്* ഡിപ്പോ അനുവദിക്കാന്* കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്* മുന്* ഭക്ഷ്യ സിവില്* സപ്ലൈസ് മന്ത്രി അടൂര്* പ്രകാശിനും ഉദ്യോഗസ്ഥര്*ക്കുമെതിരെ വിജിലന്*സ് കുറ്റപത്രം നല്*കി. ഉമ്മന്*ചാണ്ടി മന്ത്രിസഭയില്* അടൂര്* പ്രകാശ് ഭക്ഷ്യസിവില്* സപ്*ളൈസ് മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും റേഷന്* മൊത്തവ്യാപാര ഡിപ്പോ ലൈസന്*സ് അനുവദിച്ചെന്നാണ് കേസ്. കെപിസിസി സെക്രട്ടറിയായിരുന്ന എന്* കെ അബ്ദുറഹിമാനാണ് കേസിലെ ഒന്നാം സാക്ഷി. റേഷന്* ഡീലേഴ്*സ് അസ്സോസിയേഷന്* പ്രസിഡന്റും കോണ്*ഗ്രസ് നേതാവുമായ എന്*.കെ. അബ്ദുറഹ്മാനോട് ഓമശ്ശേരിയില്* റേഷന്* ഡിപ്പോ അനുവദിക്കാന്* 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് അടൂര്* പ്രകാശിനെതിരായ പരാതി.

    കോഴിക്കോട് വിജിലന്*സ് പ്രത്യേക കോടതിയിലാണ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്* കുറ്റപത്രം സമര്*പ്പിച്ചത്. കേസ്സില്* ആകെ അഞ്ചു പ്രതികളാണുള്ളത്. അടൂര്* പ്രകാശിനും പി.എ ആയിരുന്ന പി.രാജുവിനുമെതിരെ കൈക്കൂലിക്കേസ്സും അന്നത്തെ ജില്ലാ സപ്ലൈ ഓഫീസര്* ഒ.സുബ്രഹ്മണ്യം, താലൂക്ക് സപ്ലൈ ഓഫീസര്* കെ.ആര്*. സഹദേവന്*, റേഷന്* ഡിപ്പോക്ക് ലൈസന്*സ് ലഭിച്ച മലപ്പുറം ഊരകം കിഴക്കുംമുറി കുണ്ടുകുഴക്കല്* സമീര്* നവാസ് എന്നിവര്*ക്കുമെതിരെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യലടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

    മുക്കം കാരശ്ശേരി പുലിചുടലയില്* പി.സി. സചിത്രന്* തിരുവനന്തപുരം വിജിലന്*സ് കോടതിയില്* നല്*കിയ പരാതിയിലാണ് വിജിലന്*സ് സംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്*പ്പിച്ചത്.





    Powered By WizardRSS - Full Text RSS Feeds
Working...
X