കോഴിക്കോട്: അഞ്ച് പേര്* കൊലപ്പെട്ട നാദാപുരം സ്*ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്*ശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* രംഗത്തെത്തി. സംഭവം മുസ്ലീംലീഗ്-തീവ്രവാദി ബന്ധത്തിന്റെ തെളിവാണെന്ന് പിണറായി പറഞ്ഞു. നാദാപുരത്ത് ബോംബുണ്ടാക്കാന്* ശ്രമിക്കുന്നതിനിടെ ഉണ്ടായ സ്*ഫോടനത്തില്* കൊല്ലപ്പെട്ടത് ലീഗ് അംഗങ്ങളാണ്. ലീഗിന്റെ തീവ്രവാദി കൂട്ടുകാരുടെ പ്രവര്*ത്തനം ഏതു തലത്തിലെന്ന് അന്വേഷിക്കണം. ചിലപ്പോള്* രാജ്യത്തിന് പുറത്തുളളവര്*ക്ക് ഇതില്* പങ്കുണ്ടാകാം. ലീഗ് രാഷ്ട്രീയ പാര്*ട്ടിയെന്ന നിലയിലുളള ഏറ്റുമുട്ടലാണ് നടത്തുന്നത് . എന്നാല്* തീവ്രവാദികളെ കൂട്ടുപിടിക്കുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് ബോംബ് നിര്*മാണം. പ്രമുഖ ലീഗ് നേതാവിന്റെ വീടിന് സമീപമാണ് ബോംബ് ഉണ്ടാക്കിയത്. എന്തു ലക്ഷ്യത്തോടെയാണ് ബോംബ് നിര്*മാണം. ഈ ബോംബുകള്* എവിടെയാണ് പ്രയോഗിക്കുന്നത് ? ഇതെല്ലാം കണ്ടെത്തേണ്ടതുണ്ട്.
ലീഗുകാര്* പറയുന്നതുപോലെ ഏതാനും ചെറുപ്പക്കാര്* സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ല. ലീഗ് കേരളത്തിലെ ഒരു തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് നില്*ക്കുന്നു. ലീഗിനകത്ത് അതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതയുള്ളതാണ് . ഒരു ഘട്ടത്തില്* പരസ്യബന്ധത്തില്* നിന്ന് വിട്ടു നില്*ക്കുകയായിരുന്നു. എന്നാല്* ബന്ധം തുടര്*ന്നു. തീവ്രവാദികള്* ലീഗുമായി കൂട്ടുചേര്*ന്നാണ് നീക്കങ്ങള്*.
കേരളത്തില്* ഭീതിജനകമായ സംഭവങ്ങള്* സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് ലീഗിന്റെ ശ്രമം. ലീഗിന്റെ വോട്ട് ആഗ്രഹിച്ച് കോണ്*ഗ്രസ് ഈ നീക്കങ്ങളെ അനുകൂലിക്കുന്നു. നാലു വോട്ടിനായി കോണ്*ഗ്രസ് പുലര്*ത്തുന്ന നിസംഗത അപകടകരമാണ്. ഇത്തരം കാര്യങ്ങളെ എല്ലാവരും അപലപിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
Powered By WizardRSS - Full Text RSS Feeds