ദില്ലി: ഹോളണ്ടിനെ 215 റണ്*സിന് തോല്*പ്പിച്ച് വെസ്റ്റിന്*ഡീസ് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിങും പേസ് ബൗളര്* കീമര്* റോഷ് നേടിയ ഹാട്രിക് ഉള്*പ്പെടെയുള്ള ആറ് വിക്കറ്റ് പ്രകടനവുമാണ് വിന്*ഡീസിന് തകര്*പ്പന്* വിജയം നേടിക്കൊടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്*ഡീസ് എട്ടു വിക്കറ്റിന് 330 റണ്*സെടുത്തു. 31.3 ഓവറില്* 115 റണ്*സിന് ഡച്ചുകാരുടെ മറുപടി അവസാനിച്ചു. നടപ്പു ലോകകപ്പിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം ആഘോഷിച്ച റോഷാണ് കളിയിലെ കേമന്*. 27 റണ്*സ് മാത്രം വിട്ടുകൊടുത്തായിരുന്നു റോഷ് ആറ് വിക്കറ്റുകള്* പിഴുതത്. 32 ാം ഓവറിലാണ് റോച്ചിന്റെ ഹാട്രിക്ക് ഓറഞ്ചു പടയുടെ തോലുരിച്ചത്. സ്പിന്നര്* സുലൈമാന്* ബെന്* മൂന്നു വിക്കറ്റും ഡാരന്* സാമി ഒരു വിക്കറ്റുമെടുത്തു. 72 പന്തില്* 55 റണ്*സെടുത്തു പുറത്താകാതെനിന്ന ടോം കൂപ്പറാണ് ഹോളണ്ടിന്റെ ടോപ് സ്*കോറര്*.
വിന്*ഡീസിന്റെ പേസ്-സ്പിന്* കൊടുങ്കാറ്റിനെ പേരിനെങ്കിലും ചെറുത്ത മുദാസര്* ബുഖാരി, പീറ്റര്* ബോരന്*, അലക്*സേയി കീര്*വീസ് എന്നിവര്*ക്കു മാത്രമാണ് കൂപ്പറെക്കൂടാതെ രണ്ടക്കം കടക്കാനായത് ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച റയാന്* ഡെന്*ചേസ്റ്റിന് നേരത്തെ പുറത്തായി.
ഓപ്പണര്* ക്രിസ് ഗെയ്ല്* (80), കെയ്*റോണ്* പൊള്ളാര്*ഡ് (27 പന്തില്* 60), രാം നരേശ് സര്*വന്* (42 പന്തില്* 49), ഡെവന്* സ്മിത്ത് (51 പന്തില്* 53) എന്നിവരുടെ തകര്*പ്പനടിയാണ് വിന്*ഡീസിന് കൂറ്റന്* സ്കോര്* നേടിയത്. 24 പന്തുകളില്* 50 കടന്ന പൊള്ളാര്*ഡ് ഡച്ച് ബൗളര്*മാരെ തലങ്ങുംവിലങ്ങും പ്രഹരിച്ചു. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്*ധ സെഞ്ചുറികളില്* മൂന്നാമത്തെയാണ് പൊള്ളാര്*ഡ് ഹോളണ്ടിനെതിരെ നേടിയത്. നാല് സിക്*സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഐപിഎല്ലിലെ മുംബൈ താരത്തിന്റെ ഇന്നിങ്*സ്. നാലാം വിക്കറ്റില്* സര്*വനുമൊത്ത് 65 റണ്*സിന്റെ കൂട്ടുകെട്ടും പൊള്ളാര്*ഡുണ്ടാക്കി. നെതര്*ലന്*ഡ്*സിനുവേണ്ടി സീലാര്* മൂന്നും ബുഖാരി രണ്ടും വിക്കറ്റ് വീഴ്ത്തി.
Powered By WizardRSS - Full Text RSS Feeds