ഒത്തുകളി: ഓസീസ് സംശയത്തിന്റെ നിഴലില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒത്തുകളി: ഓസീസ് സംശയത്തിന്റെ നിഴലില്*

    കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്* അഹമ്മദാബാദില്* ആസ്*ട്രേലിയയും സിംബാവെയും തമ്മില്* നടന്ന മത്സരത്തില്* ഒത്തുകളി നടന്നുവെന്ന സംശയത്തെ തുടര്*ന്ന് ഇതേക്കുറിച്ച് പരിശോധിയ്ക്കാന്* അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്*സിലിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് തീരുമാനിച്ചു.
    മത്സരത്തില്* ആദ്യം ബാറ്റ് ചെയ്ത ആസ്*ത്രേലിയ 292 റണ്*സിന്റെ കൂറ്റന്* സ്*കോര്* നേടിയിരുന്നു. എന്നാല്* മത്സരത്തിന്റെ ആദ്യ 10 ഓവറുകളിലെ ഓസീസിന്റെ മെല്ലെപ്പോക്കാണ് സംശയത്തിനാധാരം. 10 ഓവറില്* ഓപ്പണര്*മാരായ ഷെയ്ന്* വാട്*സനും, ബ്രാഡ് ഹാഡിനും ചേര്*ന്ന് 28 റണ്*സ് മാത്രമാണ് നേടിയത്. 15 ഓവറില്* 53 റണ്*സും. മത്സരശേഷം ഇതു സംബന്ധിച്ച് ആരോപണമുണ്ടായതാണ് സംഭവം അന്വേഷിക്കാന്* ഐ.സി.സിയെ പ്രേരിപ്പിച്ചത്. സ്*പോട് ഫിക്*സിങിന് സഹായിക്കുന്ന തരത്തിലാണ് ഇരുവരുടെയും ബാറ്റിങ് എന്നായിരുന്നു ആരോപണം. ഫലം ഏതാണ്ട നിര്*ണയിക്കപ്പെട്ട മത്സരത്തിലെ ഗതിവിഗതികള്* പ്രവചിയ്ക്കുന്നതാണ് സ്*പോട്ട് ഫിക്*സിങ്.

    അതേ സമയം സാഹചര്യത്തിന് അനുസരിച്ചാണ് ഓസീസ് ബാറ്റു ചെയ്തതെന്ന് കോച്ച് ടിം നീല്*സന്* പറഞ്ഞു. ലോകകപ്പ് നിലനിര്*ത്താനുറച്ചെത്തിയിരിക്കുന്ന ഓസീസ് ഒത്തുകളിച്ചെന്ന ആരോപണം വിശ്വസിയ്ക്കാന്* ആരാധകര്*ക്കായിട്ടില്ല. കഴിഞ്ഞ വര്*ഷം ഇംഗ്*ളണ്ട് പര്യടനത്തിനിടെ ഒത്തുകളിച്ച പാകിസ്ഥാന്* താരങ്ങള്*ക്ക് ഐ.സി.സി വിലക്കേര്*പ്പെടുത്തിയിരുന്നു.



    Powered By WizardRSS - Full Text RSS Feeds
Working...
X