ബജറ്റ് വിപണിയില്* ആവേശം ഉണര്*ത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബജറ്റ് വിപണിയില്* ആവേശം ഉണര്*ത്തി

    മുംബൈ: മാര്*ച്ച് ഒന്ന് ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയില്* ഉത്സവ പ്രതീതിയായിരുന്നു. കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്*ജി അവരിപ്പിച്ച ബജറ്റിനോട് അനുകൂലമായി പ്രതികരിച്ച് കൊണ്ട് വന്* വാങ്ങലാണ് വിപണിയില്* ഉണ്ടായത്. സെന്*സെക്സ് 623 പോയന്റാണ് കയറിയത്.

    ബിഎസ്*ഇ 18,446.50 (623.10)
    എന്*എസ്ഇ 5,522.30 (189.05)
    മഹീന്ദ്ര, ജയപ്രകാശ് അസോസിയേറ്റ്സ്, എല്* അന്റ് ടി, ഹിന്റാല്*കൊ തുടങ്ങിയ ഓഹരികള്* എല്ലാം കയറ്റത്തിലായിരുന്നു. കഴിഞ്ഞ മാസം ഓട്ടോമൊബൈല്* കമ്പനികള്* ഒക്കെ തന്നെ വന്* തോതില്* വാഹനങ്ങള്* വിറ്റിരുന്നു. ഇത് ഓഹരി വിപണിയ്ക്ക് പുതു ജീവന്* പകര്*ന്നു.

    ഇതൊക്കെ ഉണ്ടെങ്കിലും വന്*തോതില്* ധനമിടപാട് സ്ഥാപനങ്ങള്* വിപണിയില്* പണം ഇറക്കിയതാണ് വിപണിയ്ക്ക് സഹായകമായത്. എന്നാല്* വരും ദിവസങ്ങളിലും ഈ സ്ഥാപനങ്ങളുടെ നിലപാട് ഇതു തന്നെയായിരിയ്ക്കുമോയെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ബെയര്* ഓപ്പറേറ്റര്*മാര്* വിപണി 21000 ലേയ്ക്ക് അല്ല കുതിയ്ക്കുന്നതെന്ന അഭിപ്രായക്കാരാണ്. വിപണി 14000 ല്* എത്തിയാലും അതിശയിയ്ക്കണ്ടെന്നാണ് ഇവരുടെ നിലപാട്.

    വിദേശ ഫണ്ടുകള്* ഇനിയും കാര്യമായി വിപണിയില്* എത്തിയിട്ടില്ലെന്നത് ആശങ്ക അകറ്റുന്നില്ല.





    Powered By WizardRSS - Full Text RSS Feeds
Working...
X