കാലിന് പൊട്ടല്* ; രാഹുല്* ഗാന്ധി വിശ്രമത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാലിന് പൊട്ടല്* ; രാഹുല്* ഗാന്ധി വിശ്രമത്തില്*

    ദില്ലി: എഐസിസി ജനറല്* സെക്രട്ടറിയും എംപിയുമായ രാഹുല്* ഗാന്ധി പാര്*ലമെന്റ് സമ്മേളനങ്ങളില്* പങ്കെടുക്കാതിരിക്കാറില്ല. പാര്*ലമെന്റ് സമ്മേളനകാലങ്ങളില്* സംസ്ഥാന പര്യടനങ്ങളും മറ്റുയാത്രകളുമെല്ലാം രാഹുല്* മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്* ഇത്തവണ ബജറ്റ് അവതരണവേളയില്* രാഹുലിനെ ലോക്*സഭയില്* കണാന്* കഴിഞ്ഞില്ല. ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്*പ്പെടുകയും ചെയ്തു.

    കാലിന്റെ എല്ലിന് പൊട്ടലുണ്ടായത് കാരണമാണത്രേ രാഹുല്* ലോക്*സഭയില്* വരാത്തത്. കാലിന് വയ്യാത്ത അവസ്ഥയില്* രാഹുല്* റെയില്*വേ ബജറ്റ് അവതരണ സമയത്ത് സഭയില്* എത്തിയിരുന്നു. എന്നാല്* പിന്നീട് കാലിന്റെ അവസ്ഥ തീരെ മോശമായി.

    തുടര്*ന്ന് നടത്തിയ പരിശോധനയിലാണ് കാലിന്റെ എല്ലിന് സാരമായ പൊട്ടുള്ളകാര്യം കണ്ടെത്തിയത്. ഡോക്ടര്*മാര്* അദ്ദേഹത്തിന് പൂര്*ണവിശ്രമം വിധിക്കുകയും ചെയ്തു.

    ദിവസങ്ങള്*ക്ക് മുമ്പ് വ്യായാമം ചെയ്യുമ്പോഴാണ് രാഹുലിന്റെ കാലിന് പരുക്ക് പറ്റിയതെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്* നല്*കുന്ന വിവരം.

    എന്നാല്*, കേരളത്തിലും കര്*ണാടകത്തിലുമായി രാഹുല്* വേഷം മാറി നടത്തിയ വിവാദയാത്രയിലാണ് പരുക്കേറ്റതെന്നാണ് സൂചന. ഫെബ്രുവരി 16ന് റൗള്* എന്ന പേരില്* കരിപ്പൂരില്* വിമാനമിറങ്ങിയ രാഹുല്* കുറച്ചുദിവസങ്ങള്* കര്*ണാടകത്തിലെ കൂര്*ഗില്* ട്രക്കിങ്ങും മറ്റുമായി കഴിയുകയായിരുന്നു.

    കൂര്*ഗിലെ മലകയറ്റത്തിനിടെയാണ് രാഹുലിന്റെ കാലിന് പരുക്ക് പറ്റിയെന്ന് റിപ്പോര്*ട്ടുകളുണ്ട്. ഒരു വിദേശ വിനോദ സഞ്ചാരിയെ പോലെ വേഷം ധരിച്ചെത്തിയ രാഹുലിനെ ചികിത്സിച്ച ഡോക്ടര്*ക്ക് പോലും അദ്ദേഹമാരെന്ന് തിരിച്ചറിയാന്* സാധിച്ചില്ല എന്ന് നേരത്തേ റിപ്പോര്*ട്ടുകള്* വന്നിരുന്നു.


    രാഹുലിന്റെ ഈ യാത്ര കേരളത്തില്* വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്*ട്ടികള്* രാഹുലിന്റെ സന്ദര്*ശന ദൗത്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.





    Powered By WizardRSS - Full Text RSS Feeds
Working...
X