കത്രീന തഴഞ്ഞു; ഇപ്പോള്* സല്*മാന് ഹേസല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കത്രീന തഴഞ്ഞു; ഇപ്പോള്* സല്*മാന് ഹേസല്*

    കത്രീന കെയ്ഫുമായുള്ള ബന്ധം തകര്*ന്നശേഷം ബോളിവുഡിന്റെ മസില്*മാന്* സല്*മാന്* ഖാന്* കുറേനാളായി മൗനത്തിലായിരുന്നു. ഗോസിപ്പ് കോളങ്ങളിലൊന്നും സല്*മാനെ കണ്ടിരുന്നേയില്ല. എന്നാല്* കത്രീന സല്*മാനെ വിട്ടുപോയതോടെ കൂടുതല്* ഗോസിപ്പുകളില്* അകപ്പെടുകയാണുണ്ടായത്. കത്രീനയും കൂടി കയ്യൊഴിഞ്ഞതോടെ സല്*മാന്* ഇനി ആരെയും പ്രണയിക്കില്ലേയെന്നുവരെ ബോളിവുഡ് ആകെ സംശയിച്ചു. സല്ലു ശരിയ്ക്കുമൊരു ഏകാകി മൂഡിലായിരുന്നു. എന്നാല്* താരം വളരെ നിശബ്ദനായി മറ്റൊരു ഗേള്*ഫ്രണ്ടിനെ കണ്ടുപിടിച്ചുവെന്നാണ് പുതിയ റിപ്പോര്*ട്ട്.

    ബ്രിട്ടീഷ് മോഡല്* ഹേസല്* ആണ് സല്*മാന്റെ പുതിയ വീക്*നെസ്സ്. സിദ്ദിഖ് ലാലിന്റെ ബോഡിഗാര്*ഡ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്* കീരന കപൂറിന്റെ കൂട്ടുകാരിയായി അഭിനയിച്ചതോടെയാണ് ഹേസലും സല്*മാനും തമ്മില്* അടുത്തത്. ഷൂട്ടിങിനിടെ ഹേസല്* എപ്പോഴും സല്*മാനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നുവത്രേ. ഇതുകൊണ്ടുതന്നെ ഹേസലിനെ സല്ലുവിന് നന്നേ പിടിച്ചമട്ടാണ്.

    അടുത്തിടെ സല്*മാനും ഹേസലും കൂടി പൂനെയിലെ സിംബയോസിസ് ലാവലെയില്* നിന്ന് മാരിയട്ടിലെ തങ്ങളുടെ ഹോട്ടല്* വരെ ഒരു ബൈക്ക് യാത്രയും നടത്തിയെന്നാണ് പുതിയ റിപ്പോര്*ട്ട്.

    അതേസമയം ബൈക്ക് ഓടിക്കാനറിയാത്ത ഹേസലിനെ ആ യാത്രയില്* സല്*മാന്* ബൈക്ക് പഠിപ്പിച്ചു എന്നും ബോളിവുഡില്* സംസാരമുണ്ട്. വീണുകിട്ടുന്ന സമയമല്ലൊം ഇരുവരും ഒന്നിച്ച് ചിലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്*ട്ട്. എന്നാല്* ഈ വാര്*ത്തകളെക്കുറിച്ച് ഇതേവരെ രണ്ടുപേരും ഒരക്ഷരം മിണ്ടിയിട്ടില്ല.





    Powered By WizardRSS - Full Text RSS Feeds
Working...
X