മകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസിന്റെ കത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസിന്റെ കത്ത്

    തിരുവനന്തപുരം: ലോട്ടറി കേസ് അട്ടിമറിയ്ക്കാന്* മകന്* അരുണ്* കുമാര്* ഇടപെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടര്*ന്ന് ഇക്കാര്യം സിബിഐ അന്വേഷണത്തില്* ഉള്*പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പ്രധാനമന്ത്രി മന്*മോഹന്* സിങിന് കത്തയച്ചു. അരുണിനെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്നതുകൂടാതെ താമസിക്കാതെ സിബിഐ അന്വേഷണം ആരംഭിക്കാന്* നടപടിയെടുക്കുക, കേരളത്തില്* നിയമവിരുദ്ധ ലോട്ടറികള്* നിരോധിക്കാന്* ആഭ്യന്തരവകുപ്പിനു നിര്*ദേശം നല്*കുക എന്നിങ്ങനെ മറ്റു രണ്ടാവശ്യങ്ങള്* കൂടി കത്തില്* മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്.

    മുമ്പ് അയച്ച കത്തിനു മറുപടി നല്*കാത്തതു ഖേദകരമാണെന്നും മുഖ്യമന്ത്രി കത്തില്* ചൂണ്ടിക്കാട്ടി.

    ലോട്ടറി വിഷയത്തില്* അച്യുതാനന്ദന്* തനിക്കും പ്രധാനമന്ത്രിക്കുമെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്* തികഞ്ഞ അസംബന്ധമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞിരുന്നു.

    സിബിഐ അന്വേഷണത്തിനുവേണ്ട നടപടിക്രമങ്ങള്* കേരളം പൂര്*ത്തിയാക്കിയിട്ടില്ലെന്നും ചിദംബരം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ്. പ്രധാനമന്ത്രിക്കു വീണ്ടും കത്തയച്ചത്.

    ഭൂട്ടാനോട് ഇന്ത്യന്* സര്*ക്കാര്* നിര്*ദേശിച്ച പരിഹാര നടപടികള്* പാലിക്കപ്പെടുന്നതുവരെ കേരള സര്*ക്കാര്* ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള്* സംബന്ധിച്ച് സിബിഐ അന്വേഷണം പുര്*ത്തിയാകുന്നതുവരെ ഈ ലോട്ടറികള്* നിരോധിക്കണമെന്ന് നവംബര്* 29ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

    ഇവര്* നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കേന്ദ്രസര്*ക്കാര്* തന്നെ കണ്ടെത്തിയ സാഹചര്യത്തില്* ഇതു നിരോധിക്കാനുള്ള ധാര്*മിക ഉത്തരവാദിത്തം കേന്ദ്രസര്*ക്കാരിനുണ്ട്. ഇതുസംബന്ധിച്ച് കേരളത്തില്* അഞ്ഞൂറിലധികം പ്രഥമവിവര റിപ്പോര്*ട്ടുകള്* രജിസ്റ്റര്* ചെയ്തതും കത്തില്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    ലോട്ടറി ഇടപാടിലൂടെ ഉണ്ടാകുന്ന കള്ളപ്പണം വിദേശ ഭീകരവാദ പ്രവര്*ത്തനങ്ങള്*ക്ക് ഉപയോഗിക്കുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ചിദംബരത്തിന്റെ കത്തിനു പ്രതികരണം കാത്തിരിക്കുമ്പോള്*തന്നെ പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ചട്ടപ്രകാരമുള്ള അനുമതിയായി താന്* അയയ്ക്കുന്ന കത്തുകള്* കണക്കാക്കണമെന്നു വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി തന്റെ കത്തില്* വ്യക്തമാക്കുന്നു.





    Powered By WizardRSS - Full Text RSS Feeds
Working...
X