പിജെ തോമസിന്റെ നിയമനം നിയമവിധേയമല്ല: കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിജെ തോമസിന്റെ നിയമനം നിയമവിധേയമല്ല: കോടതി

    ദില്ലി: പിജെ തോമസിനെ കേന്ദ്ര വിജിലയന്*സ് കമ്മിഷണറായി നിയമിച്ചത് നിയമവിധേയമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. പാമോലിന്* കേസില്* പിജെ തോമസിനെതിരെ കുറ്റം നിലനില്*ക്കെ അതു പരിഗണിക്കാതെയാണ് സമിതി നിയമനത്തിന് ശുപാര്*ശ നല്*കിയതെന്ന് കോടതി നിരീക്ഷിച്ചു.

    നിയവിരുദ്ധമായ ശുപാര്*ശ നല്*കിയതിനാല്* തോമസിന്റെ നിയമനം നിലനില്*ക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. എച്ച്.കപാഡിയ, ജസ്റ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്*, സ്വതന്തര്*കുമാര്* എന്നിവരടങ്ങിയ ബഞ്ച് വിധിച്ചത്.

    മുഖ്യ വിജിലന്*സ് കമ്മീഷണറുടെ സ്ഥാനം പോലുള്ള സുപ്രധാനമായ പദവിയില്* ഒരാളെ നിയമിക്കുമ്പോള്* അയാളുടെ വ്യക്തിപരമായ സത്യസന്ധത മാത്രമല്ല പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

    തികച്ചും സ്വതന്ത്രമായി പ്രവര്*ത്തിക്കുന്നതിനുള്ള യോഗ്യത പ്രധാനമാണ്. സ്ഥാപനത്തിന്റെ സത്യസന്ധതയ്ക്ക് പ്രാധാന്യം നല്*കണമെന്ന് കോടതി ഓര്*മിപ്പിച്ചു.

    പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് പി.ജെ. തോമസിനെ സി.വി.സിയായി നിയമിക്കാന്* രാഷ് ട്രപതിക്ക് ശുപാര്*ശ നല്*കിയത്. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തരമന്ത്രി പി.ചിദംബരവും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായിരുന്നു കമ്മിറ്റിയെ മറ്റംഗങ്ങള്*.

    തോമസിന് നിയമിക്കാനുള്ള ശുപാര്* ചര്*ച്ച ചെയ്യുന്നതിന് ചേര്*ന്ന യോഗത്തില്* വച്ചു തന്നെ, സുഷമ സ്വരാജ്, തോമസിന്റെ നിയമനത്തില്* വിയോജിപ്പ് അറിയിച്ചിരുന്നു.

    സി.വി.സി പദവിയില്* സുതാര്യമായി മാത്രമേ ഒരാളെ നിയമിക്കാവൂവെന്ന് പറഞ്ഞ സുപ്രീംകോടതി, കറയറ്റ സത്യസന്ധത സി.വി.സി നിയമനത്തിന് മാനദണ്ഡമാക്കേണ്ടതല്ലേ എന്നും നേരത്തെ ആരാഞ്ഞിരുന്നു.സുപ്രീംകോടതി വിധിയെ ബി.ജെ.പിയും സി.പി.എമ്മും സ്വാഗതം ചെയ്തു. ചരിത്രപരമായ വിധിയെന്നാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വിശേഷിപ്പിച്ചത്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X