പിജെ തോമസ് സിവിസി പദവി രാജിവച്ചു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിജെ തോമസ് സിവിസി പദവി രാജിവച്ചു?

    ദില്ലി: കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പിജെ തോമസ് പദവി രാജിവച്ചതായി റിപ്പോര്*ട്ട്. സിവിസിയായി തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന കോടതിവിധിയ്ക്കുപിന്നാലെയാണ് രാജിയെന്നാണ് സൂചന. നേരത്തേ നിയമനം സംബന്ധിച്ച് ആരോപണങ്ങള്* ഉയര്*ന്നപ്പോള്* തോമസ് രാജിവയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും താന്* അഴിമതിക്കാരനല്ലെന്ന് നിലപാടില്* ഉറച്ചുനില്*ക്കുകയായിരുന്നു അദ്ദേഹം.

    പാമോയില്* അഴിമതിക്കേസില്* പങ്കുള്ള പിജെ തോമസിനെ സിവിസിയായി നിയിമിച്ചതില്* കോടതി കേന്ദ്രസര്*ക്കാറിനെ വിമര്*ശിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചേ സമിതി തോമസിനെ പദവിയിലേയ്ക്ക് ശുപാര്*ശ ചെയ്യാമായിരുന്നുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

    തോമസിന്റെ നിയമനം അസാധുവാക്കിക്കൊണ്ടുള്ള വിധിയെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്. വിധി തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണെന്ന് ഇടതുപക്ഷം പ്രതികരിച്ചു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X