പാര്*ട്ടി പറഞ്ഞാല്* മത്സരിക്കും: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാര്*ട്ടി പറഞ്ഞാല്* മത്സരിക്കും: വിഎസ്

    തിരുവനന്തപുരം: പാര്*ട്ടി പറഞ്ഞാല്* നിയമസഭാ തിരഞ്ഞെടുപ്പില്* മല്*സരിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. എവിടെ മത്സരിക്കണമെന്നു പാര്*ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇടതുസര്*ക്കാര്* വാഗ്ദാനങ്ങള്* പാലിച്ചു. ഇടതുപക്ഷ സര്*ക്കാരിന്റെ തിളക്കമാര്*ന്ന പ്രവര്*ത്തനങ്ങള്* ജനങ്ങളുടെ അനുഭവത്തിലുണ്ട്. കേരളത്തില്* കര്*ഷക ആത്മഹത്യകള്* ഇല്ലാതാക്കി. കാര്*ഷികമേഖലയിലും വ്യാവസായിക മേഖലയിലും പരമ്പരാഗത തൊഴില്* മേഖലയിലും തോട്ടം മേഖലയിലും അസ്വസ്ഥതകള്* ഇല്ല.

    എല്ലാ തൊഴില്*മേഖലയിലും ആനുകൂല്യങ്ങള്* വര്*ധിപ്പിക്കാന്* കഴിഞ്ഞു. ജീവിതപ്രയാസങ്ങള്* പരമാവധി ലഘൂകരിക്കാനായി. പാമൊലിന്* കേസ് നടത്തിയത് താന്* ഒറ്റയ്ക്കാണ്-മുഖ്യമന്ത്രി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മുന്നണികള്* മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്* ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്* പോവുകയാണ്. എല്*ഡിഎഫ് ഇത്തവണ വിജയം ആവര്*ത്തിക്കും. അഴിമതി ആരോപണങ്ങളും സീറ്റ് വിഭജനം സംബന്ധിച്ച തര്*ക്കങ്ങളും കാരണം യുഡിഎഫ് ശിഥിലമായി കഴിയുമ്പോള്* എല്*ഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്* ഒരുങ്ങുകയാണ്.

    യുഡിഎഫ് നേതാക്കള്* തനിക്ക് ചില പരാതികള്* എഴുതിത്തന്നിട്ടുണ്ടെങ്കിലും താന്* നോക്കിയിട്ട് അതില്* വ്യക്തമായ തെളിവുകള്* കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളോടെയാണ് തനിക്ക് പരാതി ലഭിച്ചത്. അതുകൊണ്ടാണ് അത് മുഴുവനായി കേസ് അന്വേഷിക്കുന്ന വിന്*സന്റ് എം. പോളിന് കൈമാറിയത്.

    സ്ത്രീപീഡനക്കേസില്* പ്രതികളായവര്*ക്ക് സീറ്റ് നല്*കരുതെന്ന എന്റെ നിലപാടില്* യാതൊരു മാറ്റവുമില്ലെന്നും ചീഫ് വിജിലന്*സ് കമ്മീഷണറായി പി.ജെ. തോമസിനെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്* കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവും മറ്റുള്ളവരും രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്* ആവശ്യപ്പെട്ടു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X