അഫ്രീദിയുടെ കരുത്തില്* പാക് നേടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഫ്രീദിയുടെ കരുത്തില്* പാക് നേടി

    കൊളംബോ: കാത്തിരുന്നപോലെയായിരുന്നില്ല കാര്യങ്ങള്* ഇംഗ്ലണ്ടിനെ അട്ടിമറിച്ച ഐറിഷ് പടയുടെ മാതൃകയിലായിരുന്നു ദുര്*ബലരെന്ന് എല്ലാവരും കരുതിയിരുന്ന കാനഡയുടെ നീക്കങ്ങള്*. പക്ഷേ പാക് ക്യാപ്റ്റന്* ഷാഹിദ് അഫ്രീദി ഉറച്ചുതന്നെയായിരുന്നു, ആ വാശിയ്ക്കു മുന്നില്* പടിയ്ക്കല്* കലമുടയ്ക്കുകയല്ലാതെ കാനഡയ്ക്ക് മറ്റു വഴിയുണ്ടായിരുന്നില്ല.
    അട്ടിമറിയുടെ ഗന്ധമുള്ള ഒരുകാറ്റുയര്*ത്തിയാണ് കാനഡ തുടങ്ങിയത്. അഫ്രീദിയുടെ നേതൃത്വത്തില്* പാക് ടീം ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലെ തുടര്*ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. അഞ്ചു വിക്കറ്റും ഒരു റണ്ണൗട്ടുമായി ടീമിനെ മുന്നില്*നിന്നു നയിച്ച ഷാഹിദ് അഫ്രീദിയുടെ ഓള്*റൗണ്ട് മികവാണ് പാകിസ്താനെ മികച്ച നിലയിലെത്തിച്ചത്. ബാറ്റിംഗില്* തകര്*ച്ച നേരിട്ട അവര്* മിന്നുന്ന ബൗളിംഗ് പ്രകടനത്തിനൊടുവില്* 46 റണ്*സിനാണ് ക്രിക്കറ്റിലെ ദുര്*ബലരായ കാനഡയെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്* 43 ഓവറില്* വെറും 184 റണ്*സിനു പുറത്താകുകയായിരുന്നു. തുടര്*ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയെ 42.5 ഓവറില്* 138ന് പാകിസ്താന്* പായ്ക്ക് ചെയ്തു. 10 ഓവറില്* 23 റണ്*സ് വഴങ്ങിയാണ് അഫ്രീദി അഞ്ചു വിക്കറ്റ് നേടിയത്. നേരത്തെ 17 പന്തില്* 20 റണ്*സ് സ്വന്തമാക്കിയ അദ്ദേഹം കനേഡിയന്* ഇന്നിംഗ്*സില്* ഒരു റണ്ണൗട്ടിനും വഴിയൊരുക്കി. അഫ്രീദി തന്നെയാണ് കളിയിലെ താരം.നേരത്തെ ടോസ് നേടിയ പാക് നായകന്* ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുര്*ബലരായ എതിരാളികള്*ക്കെതിരേ കൂറ്റന്* സ്*കോര്* ലഭിയ്ക്കുമെന്ന മുന്*വിധിയാണോ പാകിന് വിനയായത് എന്ന് തോന്നിയ്ക്കും വിധമായിരുന്നു തുടക്കത്തിലെ പാളിച്ച. പാളി.കാനഡയുടെ ബൗളിംഗിനെ കാര്യമായി കണക്കിലെടുക്കാഞ്ഞതാണ് അഫ്രീദിയുടെ പടയ്ക്ക് വിനയായത്.



    കാനഡ കാര്യമായിട്ടാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലായപ്പേഴേക്കും പാക് ഓപ്പണര്*മാരായ മുഹമ്മദ് ഹഫീസ്(11), അഹമ്മദ് ഷഹ്*സാദ്(12) മധ്യനിരയിലെ വിശ്വസ്തരായ കമ്രാന്* അക്മല്*(16), യൂനിസ് ഖാന്*(6) എന്നിവര്* തെറിച്ചിരുന്നു. അഞ്ചാം വിക്കറ്റില്* മിസ്ബ ഉള്* ഹഖും(37), ഉമര്* അക്മലും(47) നടത്തിയ ചെറുത്തുനില്*പ്പാണ് പാകിസ്താന്* സ്*കോര്* 150 കടത്തിയത്.185 റണ്*സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ കാനഡ കൃത്യമായ ഇടവേളകളില്* വിക്കറ്റ് തുലച്ച അവര്* അഫ്രീദിക്കു മുമ്പില്* ആയുധം വച്ചു കീഴടങ്ങുകയായിരുന്നു. 43 റണ്*സ് നേടിയ ജിമ്മി ഹന്*സ്രയാണ് കാനഡപ്പടയിലെ ടോപ് സ്*കോറര്*.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X