സി-ഡാറ്റ് സെന്റര്* : വിഎസിനെതിരെ ഉമ്മന്*ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സി-ഡാറ്റ് സെന്റര്* : വിഎസിനെതിരെ ഉമ്മന്*ചാണ്ടി

    കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. ഐ.ടി വകുപ്പിനു കീഴിലുള്ള സി ഡാറ്റ് റിലയന്*സ് കൈവശപ്പെടുത്തിയത് അന്വേഷിക്കാന്* മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു കത്തു നല്*കിയിട്ടുണ്ടെന്നും ഉമ്മന്* ചാണ്ടി പറഞ്ഞു. സി ഡാറ്റിന്റെ കരാര്* അവസാനിച്ച ശേഷം റിലയന്*സ് നിഗൂഢമായാണ് സെന്റര്* കൈവശമാക്കിയത്. ഹീനമാര്*ഗത്തിലുടെ നടത്തിയ ഇടപാടില്* മുഖ്യമന്ത്രിയുടെ ഓഫിസും സംശയത്തിന്റെ നിഴലില്* ആണ്- ഉമ്മന്* ചാണ്ടി ആരോപിച്ചു.

    കോഴിക്കോട് വാര്*ത്താ സമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് സി-ഡാറ്റ് പോലെയുള്ള സ്ഥാപനം ഒരു പൊതുമേഖലാ കമ്പനിയെ ഏല്*പ്പിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സാമ്പത്തിക വിഷയം മാത്രമല്ല ഇതില്* വരുന്നത്, സംസ്ഥാനത്തെ സംബന്ധിച്ച് മുഴുവന്* രേഖകളും ശേഖരിച്ചുവച്ചിരിക്കുന്ന മുഴുവന്* വിവരങ്ങളും ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യിലേക്ക് പോവുകയാണ്.

    അവരുടെ ബിസിനസ് ആവശ്യങ്ങള്*ക്ക് ഈ രേഖകള്* ഉപയോഗിക്കുന്ന അവസ്ഥയാണിതെന്നും സംസ്ഥാനത്തിന്റെ നയത്തില്* നിന്നു പിന്നോട്ടുപോകുന്ന സ്ഥിതിയാണിതെന്നും ഉമ്മന്* ചാണ്ടി ആരോപിച്ചു.

    സ്മാര്*ട്*സിറ്റി കരാര്* ചൂണ്ടിക്കാട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളം വില്*പ്പനയ്ക്ക് എന്ന് പ്രചാരണം നടത്തിയ വി.എസ് അച്യൂതാനന്ദന് ടീകോം ആവശ്യപ്പെട്ട കരാറുകള്* അംഗീകരിച്ച് കരാറില്* ഒപ്പുവയ്*ക്കേണ്ടിവന്നു.

    ലോട്ടറി വിഷയത്തില്* കേന്ദ്രസര്*ക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സര്*ക്കാര്* ശക്തമായ നടപടി സ്വീകരിച്ചതോടെ ഇപ്പോള്* കേരളത്തില്* എന്തുകൊണ്ട് ഒരു അന്യസംസ്ഥാന ടിക്കറ്റും വില്*ക്കുന്നില്ല. ഇതെന്തുകൊണ്ടണെന്ന് പരിശോധിക്കണം.

    സംസ്ഥാനം വേണ്ടരീതിയില്* നടപടി സ്വീകരിച്ചപ്പോള്* ലോട്ടറി വില്*പ്പന നിന്നു. കോടതികളില്* മുഖ്യമന്ത്രിയുടെ ഇടനിലക്കാരന്* എന്ന് ആരോപിക്കപ്പെടുന്ന നന്ദുകമാറിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഉമ്മന്* ചാണ്ടി ആവശ്യപ്പെട്ടു.

    അടൂര്* പ്രകാശിനെതിരെ ഉന്നയിക്കുന്ന ആരോപണത്തില്* അടിസ്ഥാനമില്ലെന്നും കലക്ടറുടെ ഉത്തരവ് അദ്ദേഹം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്* ചാണ്ടി പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X