സ്ഥാനാര്*ഥി: പരസ്യപ്രസ്താവന വേണ്ടെന്ന് ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്ഥാനാര്*ഥി: പരസ്യപ്രസ്താവന വേണ്ടെന്ന് ചെന്നിത്തല

    കോഴിക്കോട്: കോണ്*ഗ്രസിന്റെ പോഷക സംഘടനകളുടെ ഭാരവാഹികള്* സ്ഥാനാര്*ത്ഥിത്വത്തിനുവേണ്ടി പരസ്യ പ്രസ്താവന നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുവാക്കള്*ക്കും സ്ത്രീകള്*ക്കും സ്ഥാനാര്*ഥി പട്ടികയില്* വേണ്ട പ്രാതിനിധ്യം നല്കുമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ചേര്*ന്ന കെപിസിസി നിര്*വ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥാനാര്*ത്ഥികളുടെ സാധ്യതാ പട്ടിക ഡിസിസികള്* തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    അതിനിടെ തൊടുപുഴ സീറ്റ് കേരള കോണ്*ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുക്കരുതെന്ന് ഇടുക്കി ജില്ലയില്* നിന്നുള്ള കോണ്*ഗ്രസ് നേതാക്കള്* യോഗത്തില്* ആവശ്യപ്പെട്ടു.

    ഇക്കാര്യത്തില്* മാണി വിഭാഗവുമായി ചര്*ച്ച വേണ്ടെന്നും നേതാക്കള്* പറഞ്ഞു. മലപ്പുറത്ത് വര്*ദ്ധിപ്പിച്ച നാലു സീറ്റുകളില്* മൂന്നിടത്തും കോണ്*ഗ്രസ് തന്നെ മത്സരിക്കണമെന്നും യോഗത്തില്* ആവശ്യം ഉയര്*ന്നു.

    കെ.മുരളീധരന് സീറ്റു നല്*കണമെന്ന് ആവശ്യവും യോഗത്തില്* ഉയര്*ന്നിട്ടുണ്ട്. ബീരാന്*കുട്ടിയാണ് ഇക്കാര്യം ഉന്നയിച്ചത്. മണ്ഡല പുനര്*നിര്*ണ്ണയത്തിലുടെ കോഴിക്കോട് പുതുതായി രൂപീകരിച്ച നാല് സീറ്റുകളില്* മുന്നെണ്ണം കോണ്*ഗ്രസിനു വേണമെന്ന നിലപാടും യോഗത്തില്* ഉയര്*ന്നിട്ടുണ്ട്.

    എല്ലാ ജനവിഭാഗത്തേയും നിരാശരാക്കിയ അഴിമതി ഭരണമാണ് കേരളത്തില്* ഉണ്ടായതെന്നും പല കാര്യങ്ങളിലും കൂട്ടുത്തരവാദിത്തമില്ലെന്നും സര്*ക്കാര്* തെളിയിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാര്*ത്താസമ്മേളനത്തില്* ചെന്നിത്തല ആരോപിച്ചു.

    മുതിര്*ന്ന നേതാക്കളെത്തന്നെ വീണ്ടും മത്സരിപ്പിക്കാതെ യുവാക്കള്*ക്ക് അവസരം നല്*കണമെന്ന് യൂത്ത് കോണ്*ഗ്രസ് നേതാക്കളും. മൂന്നു വട്ടം മത്സരിപ്പിച്ചവരെ വീണ്ടും മത്സരിപ്പിക്കാതെ യുവാക്കളെ പരിഗണിക്കണമെന്ന് കെഎസ് യുവും ആവശ്യപ്പെട്ടിരുന്നു.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X