2ജി അന്വേഷണം: ജെപിസി അധ്യക്ഷനായി പിസി ചാക്കോ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അന്വേഷണം: ജെപിസി അധ്യക്ഷനായി പിസി ചാക്കോ

    ദില്ലി: 2ജി സ്*പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടുകള്* അന്വേഷിക്കുന്നതിനായി രൂപികരിച്ച സംയുക്ത പാര്*ലമെന്ററി സമിതി (ജെപിസി)യുടെ അധ്യക്ഷനായി പി.സി. ചാക്കോ എംപിയെ സ്പീക്കര്* മീരാകുമാര്* നാമനിര്*ദേശം ചെയ്തു. 20 ലോക്*സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളും ഉള്*പ്പെട്ടതാണു സമിതി. രാജ്യസഭയില്* നിന്നു പി.ജെ. കുര്യന്* ഉള്*പ്പെടെ 11 കോണ്*ഗ്രസ് അംഗങ്ങള്* സമിതിയിലുണ്ട്. സമിതി രൂപീകരണകാര്യം ധനമന്ത്രി പ്രണബ് മുഖര്*ജി നേരത്തേ ലോക്*സഭയില്*പ്രഖ്യാപിച്ചിരുന്നുവെങ്കിലും അധ്യക്ഷന്റെ പേര് നിര്*ദ്ദേശിച്ചിരുന്നില്ല.

    ലോക്*സഭയിലെ പ്രധാന ചര്*ച്ചകളില്* കോണ്*ഗ്രസിന്റെ മുന്*നിരക്കാരനായ ചാക്കോയും പ്രമുഖ നേതാവ് കിഷോര്* ചന്ദ്രദേവുമാണു ജെപിസി അധ്യക്ഷപദവിയിലേക്കു പരിഗണനയിലുണ്ടായിരുന്നത്. കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനം അനുകൂലമായതോടെയാണു ചാക്കോയ്ക്കു അവസരം ലഭിച്ചത്.

    മികച്ച രാഷ്ട്രീയക്കാരനാണ് ചാക്കോയെങ്കിലും എല്ലാകക്ഷിയില്* നിന്നുമായുള്ള മുപ്പതംഗങ്ങള്* ഉള്*പ്പെട്ട സമിതിയെ നയിക്കുകയെന്നത് ഈ രാഷ്ട്രീയക്കാരന് വെല്ലുവിളി തന്നെയാകും. പാര്*ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനൊടുവില്* റിപ്പോര്*ട്ട് സമര്*പ്പിക്കാനാണു സമിതിയ്്ക്ക് നല്*കിയിരിക്കുന്ന നിര്*ദേശം. 1998 മുതലുള്ള ടെലികോം നയനിലപാടുകള്* സമിതി അന്വേഷിക്കേണ്ടതുണ്ട്.

    അടുത്ത സമ്മേളനകാലത്തു തന്നെ അന്വേഷണം പൂര്*ത്തിയാക്കാനായിരിക്കും തന്റെ ശ്രമമെന്നു ചാക്കോ പറഞ്ഞു. ദേശീയതാല്*പര്യത്തിനായിരിക്കും മുന്*ഗണന നല്*കുക. സമിതിയുടെ ആദ്യയോഗം എത്രയും പെട്ടെന്നു ചേരും. തീയതി ഞായറാഴ്ച തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    പാര്*ലമെന്റ് ചരിത്രത്തിലെ അഞ്ചാം സംയുക്ത സമിതിയാണിത്. ബൊഫോഴ്*സ് വിവാദം, രണ്ട് ഓഹരി കുംഭകോണങ്ങള്*, കോളയിലെ കീടനാശിനി എന്നിവയെക്കുറിച്ച് അന്വേഷിക്കാനാണ് മുമ്പ് പാര്*ലമെന്റ് സമിതികള്* രൂപീകരിച്ചത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X