ദില്ലി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍* ഇടതുമുന്നണിയെ മുന്നില്‍*നിന്നു നയിക്കുമോയെന്നകാര്യം ശനിയാഴ്ച വ്യക്തമാകും. വി.എസിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനമെടുത്ത് കേന്ദ്ര കമ്മിറ്റിയില്‍* റിപ്പോര്*ട്ട് ചെയ്യും.കേരളത്തില്‍* മത്സരിക്കേണ്ട കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍* ആരൊക്കെയെന്നതിനെപ്പറ്റി വെള്ളിയാഴ്ച പ്രാഥമിക ചര്*ച്ച നടന്നെങ്കിലും അന്തിമ തീരുമാനമായില്ല. വി.എസ്. മത്സരിക്കുകയാണെങ്കില്‍* പാര്*ട്ടി സെക്രട്ടറി പിണറായി വിജയനെയും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉയര്*ത്തിയിട്ടുണ്ട്.
പക്ഷേ പിണറായി മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. വി.എസിന്റെ സ്ഥാനാര്*ഥിത്വത്തിനു പൊതുവേ അനുകൂലമായ അന്തരീക്ഷമാണ് വെള്ളിയാഴ്ചത്തെ യോഗത്തില്‍* ഉണ്ടായതെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍* വി.എസ്, പിണറായി എന്നിവര്‍*ക്കു പുറമെ പി.ബി അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്*, വൈക്കം വിശ്വന്* തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
വിഎസിനെ മാറ്റിനിര്*ത്തിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍* ബുദ്ധിയാവുകയില്ലെന്ന് സിപിഎമ്മിന് ഏറെക്കുറെ വ്യക്തമാണ്. കേരളത്തില്‍* നിന്നും കേന്ദ്രകമ്മിറ്റിയിലുള്ള അംഗങ്ങള്‍* ഭൂരിഭാഗവും വിഎസ് വിരുദ്ധ ചേരിയില്‍* നിന്നുള്ളവരാണ്.
ഇവര്‍* വിഎസിന്റെ സ്ഥാനാര്*ത്ഥിത്വത്തെ തുറന്നെതിര്*ത്താല്‍* അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാകും. സംസ്ഥാനത്ത് ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍* വി.എസിനെ മുന്നില്‍* നിര്*ത്താന്* കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചാല്‍* ഇത്തവണയും തിരഞ്ഞെടുപ്പിലെ താരം വിഎസ് തന്നെയാകും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin