കോതമംഗലം പെണ്*വാണിഭം: യുവതിയെ ചോദ്യം ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോതമംഗലം പെണ്*വാണിഭം: യുവതിയെ ചോദ്യം ചെയ്തു

    പെരുമ്പാവൂര്*: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെയുള്ള കോതമംഗലം പെണ്*വാണിഭ കേസില്*പ്പെട്ട യുവതിയെ ഐജി ആര്*. ശ്രീലേഖ ചോദ്യംചെയ്തു. പെരുമ്പാവൂര്* ഒന്നാംമൈലിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്.മുസ്*ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹര്*ജി നല്*കിയശേഷം ഇവര്* അത് പിന്*വലിച്ചിരുന്നു. ഹര്*ജി പിന്*വലിക്കാന്* കുഞ്ഞാലിക്കുട്ടി 15 ലക്ഷം രൂപ നല്*കിയെന്ന് ബന്ധുവായ റൗഫ് അടുത്തിയിടെ വെളിപ്പെടുത്തിയിരുന്നു.

    ഇതേത്തുടര്*ന്ന് രജിസ്റ്റര്* ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ശ്രീലേഖ യുവതിയെ ചോദ്യംചെയ്തത്. ലോക്കല്* പോലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഐജി പെരുമ്പാവൂരിലെ യുവതിയുടെ എത്തിയത്.

    കുഞ്ഞാലിക്കുട്ടിക്കൊപ്പം മുന്* കേന്ദ്രമന്ത്രി കൃഷ്ണകുമാറിനെതിരേയും യുവതിയുടെ ആദ്യ ഹര്*ജിയില്* പരാമര്*ശമുണ്ടായിരുന്നു. ഒരു പ്രശസ്ത ധ്യാന കേന്ദ്രത്തിലെ വൈദികന്* വഴി യുവതിയെ അനുനയിപ്പിച്ച് ഹര്*ജി പിന്*വലിപ്പിക്കുകയായിരുന്നുവെന്നാണ് റൗഫിന്റെ വെളിപ്പെടുത്തല്*.








    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X