വിന്*ഡീസ് പട കടുവകള്*ക്ക് കുഴി തോണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിന്*ഡീസ് പട കടുവകള്*ക്ക് കുഴി തോണ്ടി

    ധാക്ക: സ്വന്തം നാട്ടിലെ ആരാധകര്*ക്കുമുമ്പില്* വെസ്റ്റ് ഇന്റീസ് പട തീര്*ത്ത വാരിക്കുഴിയില്* കൂട്ടത്തോടെ ഒടുങ്ങേണ്ടി ആ നിമിഷങ്ങളെ ഓര്*മ്മയില്* തിരികെ വിളിക്കാന്* ബാംഗ്ലാദേശ് താരങ്ങള്* ഒരിക്കലും ധൈര്യപ്പെട്ടേയ്ക്കില്ല. അത്രയ്ക്കും ഹൃദയഭേദകമായിരുന്നു ആ പരാജയം. അപ്രവചനീയമെന്ന് വിശേഷിപ്പിച്ച വെസ്റ്റ് ഇന്*ഡീസ് ബാംഗ്ലാദേശ് മത്സരം തീര്*ത്തും ഏകപക്ഷീയമായി അവസാനിച്ചു. സ്വന്തം മണ്ണില്* ബംഗ്ലാ കടുവകള്* നാണക്കേടിന്റെ പടുകുഴിയിലാണ്ടു. ബംഗ്ലാദേശിനെ ഒന്*പത് വിക്കറ്റിന് തോല്*പ്പിച്ച വെസ്റ്റ്ഇന്*ഡീസ് ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അനായാസ വിജയങ്ങളിലൊന്ന് സ്വന്തമാക്കി.
    ഷേരെ ബംഗ്ലാ സ്*റ്റേഡിയത്തില്* പകലും രാത്രിയുമായി നടന്ന മത്സരത്തില്* ഫഌ്*ലിറ്റുകള്* പ്രകാശിക്കുന്നതിനു മുമ്പു മത്സരം അവസാനിച്ചു. 2009 ല്* നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകളി(20, 30)ലേറ്റ പരാജയത്തിന് വിന്*ഡീസ് മധുര പ്രതികാരം ചെയ്തു. ഗ്രൂപ്പ് ബി മത്സരത്തില്* ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സ്വന്തം തട്ടകത്തില്* 58 റണ്*സിന് ഓള്*ഔട്ടായി. ടെസ്റ്റ് പദവിയുള്ള രാജ്യം ലോകകപ്പില്* നേടുന്ന ഏറ്റവും കുറഞ്ഞ സ്*കോറാണിത്.വിന്*ഡീസ് ക്യാപ്റ്റന്* നായകന്* ഡാരന്* സാമി (3/21), പേസര്* കീമര്* റോച്ച് (3/19), ഇടങ്കയ്യന്* സ്പിന്നര്* സുലൈമാന്* ബെന്* (4/18) എന്നിവരുടെ ബൗളിംഗ് മികവാണു ബംഗ്ലാ കടുവകള്*ക്കു വാരിക്കുഴിയൊരുക്കിയത്. 59 റണ്*സെന്ന 'നിസാര' സ്*കോര്* പിന്തുടര്*ന്നു ഇറങ്ങിയ വിന്*ഡീസ് 12.2 ഓവറില്* ലക്ഷ്യം കടന്നു. ഡേവണ്* സ്മിത്ത് അനാവശ്യമായി വിക്കറ്റ് കളഞ്ഞത് അവര്*ക്കു പത്തു വിക്കറ്റ് ജയം നഷ്ടമാക്കി. മുന്* നായകന്* ക്രിസ് ഗെയ്ല്* (36 പന്തില്* പുറത്താകാതെ 37) പ്രകടനം തുടങ്ങിയപ്പോഴേക്കും മത്സരം അവസാനിയ്ക്കുകയായിരുന്നു. കീമര്* റോച്ച് എറിഞ്ഞ ആദ്യ ഓവറില്* ഓപ്പണര്* തമീം ഇഖ്ഖാല്* പുറത്തായതോടെയാണു ബംഗ്ലാദേശിന്റെ തകര്*ച്ച തുടങ്ങിയത്.

    സ്കോര്* കാര്*ഡ്
    33 പന്തില്* 25 റണ്*സെടുത്ത ജുനൈദ് സിദ്ദിഖി പൊരുതി നിന്നെങ്കിലും റോച്ചിന്റെ പന്തില്* വിക്കറ്റിനു മുന്നില്* കുടുങ്ങി. മുഹമ്മദ് അഷ്*റാഫുള്ളാണ് പിന്നീട് രണ്ടക്കം കണ്ട ഏക ബാറ്റ്*സ്മാന്*.ക്യാപ്റ്റന്* ഷകീബ് അല്* ഹസന്* (8), ഇമ്രുള്* കൈയ്*സ് (5), മുഷ്ഫികര്* റഹിം (0) റഫീബുള്* ഹസന്* (4) എന്നിവര്* നിരാശപ്പെടുത്തി.

    മത്സരത്തിന്റെ ചിത്രങ്ങള്*

    വെസ്റ്റിന്*ഡീസ് താരങ്ങള്* ബംഗ്ലാദേശിനെ സ്പിന്* മികവിനെ എങ്ങനെ തകര്*ക്കാം എന്നാലോചിച്ചാണ് മത്സരത്തിനെത്തിയത്. എന്നാല്* ഒരു വേവലാതിയ്ക്കും അവസരമുണ്ടാക്കാതെ വിജയം അവരെ മാടിവിളിച്ചു. ഈ ലോകകപ്പില്* തങ്ങളുടെ ഏറ്റവും ചെറിയ സ്*കോര്* എന്ന നാണക്കേടിലേക്കായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകര്*ച്ച.

    കളി വേഗം തീര്*ക്കാനുള്ള ഒരു തിടുക്കവും വിന്*ഡീസിനുണ്ടായിരുന്നില്ല. ക്രീസില്* ആവുന്നത്ര നേരം നില്*ക്കാനാണ് തന്റെ തീരുമാനമെന്ന് മത്സരത്തിനുമുന്നെ തന്നെ നായകന്* ക്രിസ് ഗെയില്* പ്രഖ്യാപിച്ചിരുന്നു. പക്ഷേ ക്രിസ് ഗെയ്*ലിന് അതിനുള്ള അവസരമുണ്ടായിരുന്നില്ല. എന്നാല്*, 36 പന്തില്* 37 റണ്*സുമായി ഗെയ്ല്* 12.2 ഓവറില്* മത്സരം വിന്*ഡീസിന് സമ്മാനിച്ചു. തുടര്*ച്ചയായ രണ്ടാം മത്സരത്തിലും കെമര്* റോച്ച് വിന്*ഡീസിന്റെ വിജയശില്പിയും കളിയിലെ കേമനുമായി. ഹാട്രിക്കടക്കം 10 വിക്കറ്റാണ് റോച്ച് ഇതേവരെ നേടിയിട്ടുള്ളത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X