തീപിടുത്തം: സ്ലം ഡോഗ് താരത്തിന്റെ വീട് നശിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീപിടുത്തം: സ്ലം ഡോഗ് താരത്തിന്റെ വീട് നശിച്ചു

    മുംബൈ: ഓസ്*കര്* പുരസ്*കാരം നേടിയ സ്ലംഡോഗ് മില്യനയര്* എന്ന ചിത്രത്തിലെ ബാലതാരം റുബീന അലി ഖുറേഷിയുടെ വീട് തീപിടുത്തത്തില്* കത്തിനശിച്ചു. മുംബൈയിലെ ബാന്ദ്ര ഗരീബ്*നഗറിലെ ചേരിപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വന്* തീപിടുത്തത്തിലാണു വീട് നശിച്ചത്. തീപിടുത്തമുണ്ടാകുമ്പോള്* റൂബീന വീടിനുള്ളിലായിരുന്നുവെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു.

    സ്ലംഡോഗില്* അഭിനയിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പുരസ്*കാരങ്ങള്*, വാര്*ത്തകള്* വന്ന പേപ്പറുകള്* തുടങ്ങി എല്ലാം തീപിടുത്തത്തില്* നശിച്ചെന്ന് റൂബിന പറഞ്ഞു. തീപിടുത്തമുണ്ടായി ഇത്രസമയമായിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് താരം പറയുന്നു.

    ഡാനി ബോയലിന്റെ സ്ലം ഡോഗ് മില്യണയര്* എന്ന ചിത്രത്തില്* ലതിക എന്ന കഥാപാത്രത്തെയാണ് 12 കാരിയായ റുബീന അവതരിപ്പിച്ചത്.

    ബ്രാന്ദ്ര റയില്*വേ സ്*റ്റേഷനില്* നിന്നു ബാന്ദ്ര ഇൌസ്റ്റിലേക്കുള്ള മേല്*പ്പാലത്തിനു താഴെ റയില്*പ്പാതയോടു ചേര്*ന്നാണ് ഈ ചേരി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തീ പടര്*ന്നത്.

    പത്തു ടാങ്കറുകളുടെയും 26 അഗ്*നിശമന സേനാ വാഹനങ്ങളുടെയും സഹായത്തോടെ രാത്രി വൈകിയും തീ നിയന്ത്രിക്കാന്* ശ്രമം തുടരുകയായിരുന്നു. അഗ്നിബാധയില്* 3പേര്*ക്ക് പരുക്കേറ്റം നൂറിലേറെ വീടുകള്*കത്തിയമര്*ന്നു.








    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X