ഡിഎംകെ പിന്തുണ പിന്*വലിച്ചു, സര്*ക്കാര്* വീഴില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡിഎംകെ പിന്തുണ പിന്*വലിച്ചു, സര്*ക്കാര്* വീഴില്ല

    ചെന്നൈ: ഡിഎംകെ യുപിഎയുടെ നേതൃത്ത്വം നല്*കുന്ന കേന്ദ്ര സര്*ക്കാരിനുള്ള പിന്തുണ പിന്*വലിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കാര്യത്തില്* ഇരു കക്ഷികള്*ക്കും യോജിയ്ക്കാന്* കഴിയാത്തതാണ് പുതിയ രാഷ്ട്രീയ നീക്കത്തില്* കലാശിച്ചത്. എന്നാല്* ഡിഎംകെയുടെ പിന്തുണ പിന്*വലിയ്ക്കല്* യുപിഎ സര്*ക്കാരിന്റെ നിലനില്*പ്പിനെ ബാധിയ്ക്കില്ല. ഡിഎംകെ പിന്തുണ പിന്*വലിച്ചതോടെ 543 അംഗങ്ങളുള്ള ലോക് സഭയില്* യുപിഎയുടെ അംഗ ബല് 242 ആയി കുറഞ്ഞിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളാണ് വേണ്ടത്. പക്ഷേ സമാജ് വാദി പാര്*ട്ടി, ബിഎസ് പി തുടങ്ങിയവരൊക്കെ വേണമെങ്കില്* പുറത്ത് നിന്ന് തുണയ്ക്കുന്നവരാണ്. സമാജ് വാദി പാര്*ട്ടിയ്ക്ക് 22 സീറ്റും ബിഎസ്പിയ്ക്ക് 21 സീറ്റും ഉണ്ട്. ഇതാണ് യുപിഎയെ ശക്തമാക്കുന്നത്. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്* കൂടുതല്* സീറ്റ് നേടാനുള്ള തന്ത്രമായാണ് ഡിഎംകെയുടെ പുതിയ നീക്കം.

    തമിഴ്*നാട്ടില്* കഴിഞ്ഞ ഏഴ് വര്*ഷമായി ഡിഎംകെയും കോണ്*ഗ്രസും ഒന്നിച്ച് നില്*ക്കുകയാണ്. സീറ്റ് വിഭജനത്തില്* ധാരണ ഉണ്ടാക്കാന്* കഴിയാത്തതുകൊണ്ട് കേന്ദ്രമന്ത്രിസഭയില്* നിന്ന് മന്ത്രിമാരെ പിന്*വലിക്കാന്* തീരുമാനിച്ചതായാണ് ഡി.എം.കെ അറിയിച്ചത്.

    പതിവു പോലെ ഇപ്പോഴും മന്ത്രിമാര്* രാജി പ്രധാന മന്ത്രിയ്ക്ക് നല്*കാതെ പാര്*ട്ടി നേതാവായ കരുണാനിധിയ്ക്ക് നല്*കി പ്രഹസനം നടത്തുമെന്ന് വേണം കരുതാന്*. കോണ്*ഗ്രസ് തങ്ങളുടെ വഴിയ്ക്ക് വന്നാല്* ഈ രാജി കത്തുകള്* കരുണാനിധി പ്രധാന മന്ത്രിയ്ക്ക് കൈമാറുകയില്ല.

    യു.പി.എ സര്*ക്കാരിന് ഇനി പ്രശ്*നാധിഷ്ഠിത പിന്തുണ മാത്രം നല്*കാനാണ് പാര്*ട്ടി തീരുമാനമെന്ന് ഡി.എം.കെ വൃത്തങ്ങള്* അറിയിച്ചു.

    തമിഴ് നാട് നിയമസഭയില്* ആകെയുള്ളത് 234 സീറ്റുകളാണ്. കോണ്*ഗ്രസിന് 60 സീറ്റ് നല്*കാന്* ഇരുപാര്*ട്ടികളും തമ്മിലുള്ള ചര്*ച്ചയില്* ഏകദേശ ധാരണയായിരുന്നു. എന്നാല്* കോണ്*ഗ്രസ് നേതൃത്വം അവസാന നിമിഷം മൂന്ന് സീറ്റ് കൂടുതല്* ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്.

    ധാരണയിലെത്തിയതിന് പിന്നാലെ കൂടുതല്* സീറ്റ് ചോദിച്ചതിലൂടെ കോണ്*ഗ്രസിന് സഖ്യം തുടരാന്* താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നതെന്ന് പാര്*ട്ടി പുറത്തിറക്കിയ പ്രസ്താവനയില്* പറയുന്നു.

    വ്യാഴാഴ്ച ചെന്നൈയില്* ചര്*ച്ചകള്*ക്കെത്തിയ തമിഴ്*നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്* സെക്രട്ടറി ഗുലാം നബി ആസാദ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്താതെ ഡല്*ഹിയിലേക്ക് മടങ്ങിയിരുന്നു.

    എ.ഐ.സി.സി നടത്തിയ സര്*വേയില്* ഡി.എം.കെയുമായി സഖ്യം തുടരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്* ഗുണം ചെയ്യില്ലെന്നാണ് കണ്ടിരുന്നത്. ഇതാവാം കോണ്*ഗ്രസിന്റെ പുതിയ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്.

    ഡിഎംകെ പിന്തുണ പിന്*വലിച്ചതോടെ 543 അംഗങ്ങളുള്ള ലോക് സഭയില്* യുപിഎയുടെ അംഗ ബല് 242 ആയി കുറഞ്ഞിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളാണ് വേണ്ടത്. പക്ഷേ സമാജ് വാദി പാര്*ട്ടി, ബിഎസ് പി തുടങ്ങിയവരൊക്കെ വേണമെങ്കില്* പുറത്ത് നിന്ന് തുണയ്ക്കുന്നവരാണ്. സമാജ് വാദി പാര്*ട്ടിയ്ക്ക് 22 സീറ്റും ബിഎസ്പിയ്ക്ക് 21 സീറ്റും ഉണ്ട്. ഇതാണ് യുപിഎയെ ശക്തമാക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X