ഓസീസ് ലങ്ക മത്സരം മഴതുലച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓസീസ് ലങ്ക മത്സരം മഴതുലച്ചു

    കൊളംബോ: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എ വിഭാഗത്തില്* ശ്രീലങ്കയും ആസ്*ത്രേലിയയും തമ്മില്* നടന്ന മത്സരം കനത്ത മഴയെ തുടര്*ന്ന് ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 32.5 ഓവറില്* മൂന്നു വിക്കറ്റ് ന്ഷടത്തില്* 146 റണ്*സെന്ന നിലയില്* നില്*ക്കുമ്പോഴാണു മഴയെത്തിയത്.
    അര്*ധ സെഞ്ചുറി നേടിയ നായകന്* കുമാര്* സംഗക്കാരയും (102 പന്തില്* 73) തിലന്* സമരവീരയും (34) തുടക്കത്തിലെ തകര്*ച്ചയില്*നിന്നു ലങ്കയെ കരകയറ്റിക്കൊണ്ടു വരുമ്പോഴാണു എല്ലാം തകര്*ത്തുകൊണ്ട് മഴയെത്തിയത്.2011ലെ ലോകകപ്പില്* മഴയെത്തുടര്*ന്ന് ഉപേക്ഷിക്കുന്ന ആദ്യ മത്സരമാണിത്. ലങ്കയ്ക്കും ആസ്*ത്രേലിയയ്ക്കും ഓരോ പോയിന്റ് വീതം നല്*കിയിട്ടുണ്ട്. ഉപുല്* തരംഗ (6), തിലകരത്*നെ ദില്*ഷന്* (4), മഹേള ജയവര്*ധനെ (23) എന്നിവരാണു പുറത്തായ ലങ്കന്* ബാറ്റ്*സ്മാന്*മാര്*. ഓസീസീന് വേണ്ടി ബ്രെറ്റ് ലീ, ഷോണ്* ടെയ്റ്റ് എന്നിവര്* ഓരോ വിക്കറ്റെടുത്തു. ജയവര്*ധനെ റണ്ണൗട്ടാകുകയായിരുന്നു.ലോകകപ്പിലെ തുടര്*ച്ചയായ 32 ാം ജയം തേടിയാണ് ഓസീസ് കളത്തിലിറങ്ങിയത്. 1996 ലോകകപ്പ് ഫൈനലില്* മാത്രമാണു ശ്രീലങ്ക ആസ്*ത്രേലിയയെ തോല്*പ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച സിംബാബ്*വേയ്*ക്കെതിരേയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ഗ്രൂപ്പില്* നാല് മത്സരം കളിച്ച ശ്രീലങ്കയ്ക്കും മൂന്ന് മത്സരം കളിച്ച ഓസീസിനും അഞ്ച് പോയന്റ് വീതമാണുള്ളത്. മൂന്നു മത്സരങ്ങളില്*നിന്ന് ആറു പോയിന്റ് നേടിയ പാകിസ്താനാണ് ഒന്നാമത്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • ullas007
    • Jan 2011
    • 90

    #2
    Re: ഓസീസ് ലങ്ക മത്സരം മഴതുലച്ചു

    thanx man...................




    Comment

    Working...
    X