വീണ്ടും സാരിവിതരണം: പാലക്കാട്ട് സംഘര്*ഷം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീണ്ടും സാരിവിതരണം: പാലക്കാട്ട് സംഘര്*ഷം

    പാലക്കാട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ബിജെപി നേതാവ് ഉദയ്ഭാസ്*കര്* പാലക്കാട്ടെ കൊടുന്തിരപ്പുള്ളിയില്* സാരിവിതരണം നടത്തിയതിന് പിന്നാലെ ഞായറാഴ്ച കാലത്ത് കണ്ണാടിയിലും സമാനമായ സംഭവം നടന്നു. മാതൃജ്വാല എന്ന സംഘടനയുടെ പേരില്* എസ്എന്*ഡിപി യൂത്ത് മൂവ്*മെന്റാണ് സാരി വിതരണം സംഘടിപ്പിച്ചത്. കൊടുന്തിരപ്പുള്ളിയില്* സാരിവിതണം നടത്തിയ ബിജെപി ദേശീയ നേതവ്് ഉദയ്ഭാസ്*കര്* തന്നെയാണ് കണ്ണാടിയിലെ സാരിവിതരണത്തിന് പിന്നിലുമെന്നാണ് സൂചന.

    കണ്ണാടിയിലെ ഹയര്*സെക്കണ്ടറി സ്*കൂളില്* നടന്ന സാരിവിതരണപരിപാടി സിപിഎം പ്രവര്*ത്തകര്* അലങ്കോലപ്പെടുത്തി. ഇത് സംഘര്*ഷത്തിനിടയാക്കി. സാരിവിതരണസംഭവമറിഞ്ഞ് പ്രകടനമായി എത്തിയ സിപിഎം പ്രവര്*ത്തകര്* സാരികള്* വലിച്ചെറിഞ്ഞു. സാരിവാങ്ങാനെത്തിയ നൂറിലേറെ സ്ത്രീകള്* ചിതറിയോടി. സംഭവമറിഞ്ഞെത്തിയ പൊലീസ് സാരികള്* കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്* ബിജെപി സ്ഥാനാര്*ഥിയായി പരിഗണിക്കപ്പെടുന്നയാളാണ് മഹാരാഷ്ട്രയില്* വ്യവസായിയായ ഉദയഭാസ്*കര്*.

    ശനിയാഴ്ചത്തെ സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടര്* അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്* മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്* ജില്ലാ കളക്ടറോട് റിപ്പോര്*ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X