ഡിഎംകെ മന്ത്രിമാര്* തിങ്കളാഴ്ച രാജിക്കത്ത് നല്*കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡിഎംകെ മന്ത്രിമാര്* തിങ്കളാഴ്ച രാജിക്കത്ത് നല്*കും

    ചെന്നൈ: സീറ്റ് വിഭജന തര്*ക്കത്തില്* കോണ്*ഗ്രസ്സുമായി ഇടഞ്ഞ ഡിഎംകെയുടെ മന്ത്രിമാര്* തിങ്കളാഴ്ച രാജി സമര്*പ്പിക്കുമെന്ന് റിപ്പോര്*ട്ട്. രാജി സമര്*പ്പിക്കാന്* തങ്ങളുടെ മന്ത്രമാര്* ദില്ലിയിലേയ്ക്ക് തിരിച്ചതായി ഡിഎംകെ ഔദ്യോഗികമായി അറിയിച്ചു. എം.കെ അഴഗിരിയും ദയാനിധി മാരനുമടക്കം ആറ് മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയില്* ഡിഎംകെയ്ക്കുള്ളത്. പിന്തുണ പിന്*വലിക്കുന്നുവെന്ന പ്രഖ്യാപനത്തിനു ശേഷം ഇതേവരെ ഒരു കോണ്*ഗ്രസ് നേതാവും ഡിഎംകെയുമായി ബന്ധപ്പെട്ടിട്ടില്ലെന്നു പാര്*ട്ടി വക്താവ് ടിആര്* ബാലു വ്യക്തമാക്കി.

    ഇതിനിടെ ധനമന്ത്രി പ്രണബ് മുഖര്*ജിയും തമിഴ്*നാടിന്റെ ചുമതലയുള്ള നേതാവ് ഗുലാംനബി ആസാദും, മന്ത്രി വയലാര്* രവിയും ഉള്*പ്പെടെയുള്ളവര്* ഡിഎംകെയുമായി ആശയവിനിമയും നടത്തുന്നതായി റിപ്പോര്*ട്ടുകളുണ്ട്. സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്* കോണ്*ഗ്രസ് വിട്ടുവീഴ്ച ചെയ്*തേയ്ക്കുമെന്നും റിപ്പോര്*ട്ടുകളുണ്ട്.

    ഏപ്രില്* 13ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്* കോണ്*ഗ്രസ് 63 സീറ്റ് ചോദിച്ചതാണ് മുന്നണി ബന്ധം വഷളാക്കിയത്. 60 സീറ്റ് നല്*കാമെന്നു ഡിഎംകെ പറഞ്ഞെങ്കിലും 3 എണ്ണത്തിനു കൂടി കോണ്*ഗ്രസ് വാശിപിടിച്ചതോടെ പ്രശ്*നം വഷളാവുകയായിരുന്നു. ഇതേ തുടര്*ന്നാണ് വെള്ളിയാഴ്ച യുപിഎയ്ക്കുള്ള പിന്തുണ ഡിഎംകെ പിന്*വലിച്ചത്.








    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X