തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വത്തെച്ചൊല്ലി പാര്*ട്ടി അണികളിലും നേതൃത്വത്തിലും ഒരുപോലെ ആശയക്കുഴപ്പം നിലനില്*ക്കുന്നതിനിടെ സി.പി.എം. നേതൃയോഗങ്ങള്* തിങ്കളാഴ്ച തുടങ്ങും. മാര്*ച്ച് ഏഴിന് സംസ്ഥാന സെക്രട്ടേറിയറ്റ്*യോഗവും തുടര്*ന്ന് രണ്ടുദിവസം സംസ്ഥാന സമിതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജനറല്*സെക്രട്ടറി പ്രകാശ്കാരാട്ട് അടക്കമുള്ള കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അരങ്ങേറുന്ന കുറ്റവിചാരണയ്ക്കുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്*ട്ടിയുടെ നായകനാകുമെന്നാണ് സൂചനകള്*. പാര്*ട്ടിനേതൃത്വത്തിന്റെ നിലപാടാണ് വി.എസ്സിന് തുണയാകുക.
ഇതേസമയം കഴിഞ്ഞ അഞ്ചുവര്*ഷക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. നടത്തിയ നീക്കങ്ങളില്* പാര്*ട്ടിക്കുള്ള വിയോജിപ്പ് ഈ യോഗങ്ങളില്* ശക്തമായിത്തന്നെ അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് സി.പി.എം. ഔദ്യോഗിക നേതൃത്വം. പശ്ചിമബംഗാളില്* ഇടതുമുന്നണിയെയും പാര്*ട്ടിയെയും അടുത്ത തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തന്നെ നയിക്കുമെന്ന് പ്രകാശ്കാരാട്ട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്* ബംഗാളിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്* പാര്*ട്ടിയുടെ പ്രചാരണനായകനെ പ്രഖ്യാപിച്ചുമില്ല.
സി.പി.എമ്മിന്റെ ബംഗാള്*ഘടകം ഇതുസംബന്ധിച്ച നിര്*ദേശം നേരത്തേതന്നെ സി.പി.എം. കേന്ദ്ര നേതൃത്വത്തിന് കൈമാറിയതുകൊണ്ടാണ് ബുദ്ധദേവിനെ നായകനായി പ്രഖ്യാപിച്ചതെന്നാണ് സി.പി.എം. നേതൃത്വം ഇതിന് നല്*കുന്ന വിശദീകരണം. എന്നാല്*, കേരളത്തില്* വി.എസ്സിനെ നായകനാക്കുന്നത്*സംബന്ധിച്ച പ്രഖ്യാപനവും വി.എസ്സിന്റെ സ്ഥാനാര്*ഥിത്വവും സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമായിത്തന്നെ പുറത്തുവരണമെന്ന് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നു. ഇതിന് വഴിയൊരുക്കുന്നതിനാണ് സ്ഥാനാര്*ഥിത്വം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്ന നിലപാട്*കേന്ദ്രനേതൃത്വം സ്വീകരിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് പരസ്യമായി പാര്*ട്ടിയെ ധിക്കരിച്ചുവെന്നതാണ് വി.എസ്സിനെതിരെ സംസ്ഥാന നേതൃത്വത്തിന്മുന്നില്* ഉന്നയിച്ചിരുന്ന പരാതി.
ഭാവിയില്* വി.എസ്സില്*നിന്നും ഇത്തരം നിലപാടുകളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനും തങ്ങളുടെ ഔദാര്യംകൊണ്ടാണ് വി.എസ്സിന് സ്ഥാനാര്*ഥിത്വം ലഭിച്ചതെന്ന് സ്ഥാപിക്കാനും ഈ നീക്കം സഹായകമാകുമെന്നാണ് പാര്*ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്*. എന്നാല്* പാര്*ട്ടിനേതൃത്വംവെയ്ക്കുന്ന നിബന്ധനകളോട് അനുകൂലമായ പ്രതികരണം സംസ്ഥാന സെക്രട്ടേറിയറ്റില്* വി.എസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്* അദ്ദേഹത്തിന് സീറ്റ് നിഷേധിക്കണമെന്ന അഭിപ്രായവും ഔദ്യോഗികവിഭാഗത്തില്* ശക്തമാണ്. തിരഞ്ഞെടുപ്പില്* ദോഷം ഉണ്ടായാല്* പോലും പാര്*ട്ടി അച്ചടക്കത്തില്* വീട്ടുവീഴ്ച പാടില്ലെന്നാണ് അവരുടെ പക്ഷം.
കഴിഞ്ഞ ദിവസങ്ങളില്* ചേര്*ന്ന സി.പി.എം. കേന്ദ്ര കമ്മിറ്റിയോഗത്തില്* കേരളത്തില്*നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച ചര്*ച്ച ഉണ്ടായിട്ടില്ല. എന്നാല്* പൊളിറ്റ്ബ്യൂറോ യോഗത്തില്* ഇതുസംബന്ധിച്ച ആലോചന നടന്നിട്ടുണ്ട്.
കേരളത്തില്* മത്സരരംഗത്തിറങ്ങേണ്ട കേന്ദ്രനേതാക്കളെ സംബന്ധിച്ച പി.ബിയുടെ കാഴ്ചപ്പാട് തിങ്കളാഴ്ച ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്* പ്രകാശ്കാരാട്ട് അവതരിപ്പിക്കും. തുടര്*ന്ന് നടക്കുന്ന ചര്*ച്ചയ്*ക്കൊടുവിലായിരിക്കും തീരുമാനം.
വി.എസ്. അച്യുതാനന്ദനെ സ്ഥാനാര്*ഥിയാക്കുന്നതിനോട് സി.പി.എം. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും ശക്തമായ എതിര്*പ്പുണ്ട്. എന്നാല്* സമീപകാല സംഭവവികാസങ്ങളാണ് കാര്യങ്ങള്* മാറ്റിമറിച്ചത്. വി.എസ്സിന് വീണ്ടും സ്ഥാനാര്*ഥിത്വം നല്*കുകയെന്നത് രണ്ടുമാസം മുമ്പ് സി.പി.എമ്മില്* അസംഭവ്യമായ കാര്യമായിരുന്നു. പ്രായാധിക്യവും പാര്*ട്ടി അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി വി.എസ്സിന് സ്ഥാനാര്*ഥിത്വം നിഷേധിക്കാനും പാര്*ട്ടിക്ക് കഴിയുമായിരുന്നു. എന്നാല്* പിന്നീട് ഐസ്*ക്രീം പാര്*ലര്* കേസിലുണ്ടായ വെളിപ്പെടുത്തലുകളും ഇടമലയാര്* കേസിലെ വിധിയുമാണ് പാര്*ട്ടിക്കുള്ളില്* വി.എസ്സിന്റെ ഗ്രാഫ് ഉയര്*ത്തിയത്. വി.എസ്സിന്റെ ജനസമ്മിതി പ്രയോജനപ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പില്* മികച്ച പ്രകടനം നടത്തണമെന്ന നിലപാടില്* സി.പി.എം. കേന്ദ്രനേതൃത്വം എത്തിയതും ഇതിനെത്തുടര്*ന്നാണ്.
തുടര്*ച്ചയായി രണ്ടുതവണയിലധികം മത്സരിച്ചവര്* മാറിനില്*ക്കണമെന്ന തെറ്റുതിരുത്തല്*രേഖയിലെ നിര്*ദേശം കര്*ശനമാക്കേണ്ടെന്ന തീരുമാനവും സി.പി.എം. കേന്ദ്ര കമ്മിറ്റി കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ ഇപ്പോള്* മന്ത്രിസഭാംഗങ്ങളായ പലര്*ക്കും വീണ്ടും അവസരം ലഭിക്കും. ആര്*ക്കൊക്കെ ഇക്കാര്യത്തില്* ഇളവ് നല്*കണമെന്നതുസംബന്ധിച്ചും സെക്രട്ടേറിയറ്റ്*യോഗത്തില്* തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി വി.എസ്സിനൊപ്പം പി.ബി. അംഗംകൂടിയായ കോടിയേരി ബാലകൃഷ്ണനെയും വീണ്ടും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആലോചനയും പാര്*ട്ടി നേതൃത്വത്തില്* സജീവമാണ്. ഇതേസമയം താന്* മത്സരരംഗത്തിറങ്ങുന്നതിന് ചില ഉപാധികള്* വി.എസ്. പാര്*ട്ടി കേന്ദ്രനേതൃത്വത്തിന് മുന്നില്*വെച്ചതായും സൂചനയുണ്ട്.