വി.എസ്സിലും ബുദ്ധദേവിലും പൂര്*ണവിശ്വാസമെന്? ??് കാരാട്ട്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്സിലും ബുദ്ധദേവിലും പൂര്*ണവിശ്വാസമെന്? ??് കാരാട്ട്*

    വി.എസ്സിലും ബുദ്ധദേവിലും പൂര്*ണവിശ്വാസമെന്ന് കാരാട്ട്*


    * ബംഗാള്* ബുദ്ധദേവ് നയിക്കും
    * വി.എസ്സിന്റെ കാര്യം കേരളത്തില്* തീരുമാനിക്കും


    ന്യൂഡല്*ഹി: നേതാക്കളായ വി.എസ്. അച്യുതാനന്ദനിലും ബുദ്ധദേവ് ഭട്ടാചാര്യയിലും പാര്*ട്ടിക്ക് പൂര്*ണവിശ്വാസമാണുള്ളതെന്ന് സി.പി.എം. ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് ഡല്*ഹിയില്* പത്രസമ്മേളനത്തില്* പറഞ്ഞു. ലാവലിന്* കേസില്* പിണറായി കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും കാരാട്ട് പറഞ്ഞു.

    ബുദ്ധദേവിന്റെയും വി.എസ്സിന്റെയും നേതൃത്വത്തെ നേരത്തേ വിമര്*ശിച്ച പാര്*ട്ടി നേതൃത്വം തിരഞ്ഞെടുപ്പ് അടുത്തപ്പോള്* അവരില്* പ്രതീക്ഷ അര്*പ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കാരാട്ട്. ''ഒരാള്* പാര്*ട്ടിയുടെ പി.ബി.അംഗമാണ്, മറ്റേ ആള്* കേന്ദ്രകമ്മിറ്റി അംഗവും. പാര്*ട്ടിയില്* ഉയര്*ന്ന സ്ഥാനമുള്ള ഇരുവര്*ക്കും പാര്*ട്ടിയുടെ പൂര്*ണ പിന്തുണയുണ്ട്, ഇരുവരിലും പൂര്*ണവിശ്വാസവും. എന്നാല്* കൂട്ടായ തീരുമാനമാണ് പാര്*ട്ടിയെ നയിക്കുന്ന തത്ത്വം''-അദ്ദേഹം കൂട്ടിച്ചേര്*ത്തു.

    തിരഞ്ഞെടുപ്പ് യുദ്ധത്തില്* ബംഗാളില്* പാര്*ട്ടിയെ ബുദ്ധദേവ് നയിക്കുമെന്ന് അസന്ദിഗ്ധമായി പറഞ്ഞ കാരാട്ട്, സംസ്ഥാനസമിതി യോഗം കഴിഞ്ഞിട്ടേ കേരളത്തിന്റെ കാര്യം പറയാനാവൂ എന്ന് വ്യക്തമാക്കി. വി.എസ്സിന്റെ മകനെതിരായ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്*,''അഴിമതിയില്* മുങ്ങിനില്*ക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന്'' കാരാട്ട് ഓര്*മിപ്പിച്ചു. ''ഒരാള്* ജയിലിലാണ്, മറ്റൊരാളുടെ പേരില്* അന്വേഷണം നടക്കുന്നു. ഈ ആരോപണത്തെക്കുറിച്ച് പാര്*ട്ടി അന്വേഷിക്കേണ്ട കാര്യമില്ല''-അദ്ദേഹം പറഞ്ഞു.

    കുറ്റാരോപണത്തെക്കുറിച്ച് അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതും കാരാട്ട് ചൂണ്ടിക്കാട്ടി. ''ലാവലിന്* കാര്യത്തില്* പാര്*ട്ടിയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പാര്*ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്* കുറ്റക്കാരനല്ലെന്ന് കോടതിയില്* തെളിയുക തന്നെ ചെയ്യുമെന്ന് പാര്*ട്ടി ഉറച്ചുവിശ്വസിക്കുന്നു''-കാരാട്ട് പറഞ്ഞു.

    ഡി.എം.കെ. കേന്ദ്രസര്*ക്കാറിനു പിന്തുണ പിന്*വലിച്ച സാഹചര്യത്തില്* , എ.ഐ.എ.ഡി.എം.കെ. കോണ്*ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചാല്*, അത് തമിഴ്*നാട്ടില്* ജയലളിതയുമായി ഉണ്ടാക്കിയ സഖ്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇത്തരമൊരു സാഹചര്യം പ്രതീക്ഷിക്കുന്നില്ല എന്നാണ് പ്രകാശ് വ്യക്തമാക്കിയത്. യു.പി.എ.യിലെ പ്രശ്*നങ്ങളില്* പുതുമയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്*നാട്ടില്* ഡി.എം.കെ.സര്*ക്കാറിനെ താഴെയിറക്കാനുള്ള കൂട്ടുകെട്ടില്*ത്തന്നെയായിരിക്കും പാര്*ട്ടി നില്*ക്കുക യെന്നും അദ്ദേഹം പറഞ്ഞു.

    സി.പി.എം. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്* പ്രകാശ് വിശദീകരിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകളെ സംബന്ധിച്ച റിപ്പോര്*ട്ടുകള്* കേന്ദ്രകമ്മിറ്റി ചര്*ച്ച ചെയ്തു. തമിഴ്*നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളില്* പാര്*ട്ടി കൈക്കൊള്ളേണ്ട തന്ത്രം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടുണ്ട് . എന്നാല്*, കേരളത്തിലെയും ബംഗാളിലെയും തന്ത്രങ്ങള്* പൂര്*ത്തിയാക്കാനായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Working...
X