കോണ്*ഗ്രസ് -ഡി.എം.കെ. ഭിന്നത : പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നിര്*ണ്ണായകമാവും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കോണ്*ഗ്രസ് -ഡി.എം.കെ. ഭിന്നത : പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നിര്*ണ്ണായകമാവും

    ചെന്നൈ: തമിഴ്*നാട്ടില്* കോണ്*ഗ്രസ്സിനും ഡി.എം.കെ.യ്ക്കും ഇടയിലെ ഭിന്നത പുതുച്ചേരിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിര്*ണായകഘടകമായി മാറിയേക്കും. നിലവില്* കോണ്*ഗ്രസ്സിന്റെ നേതൃത്വത്തിലുളള ഭരണമാണ് പുതുച്ചേരിയില്*. കാലാകാലങ്ങളായി ഇവിടെ ഭരണം കോണ്*ഗ്രസ്സിന്റെ കൈയിലാണ്. എന്നാല്* ഇത്തവണത്തെ തിരഞ്ഞെടുപ്പില്* പുതുച്ചേരിയില്* മത്സരം കൂടുതല്* ശക്തമാകും. പുതുച്ചേരിയിലെ കോണ്*ഗ്രസ്സിലെ നിര്*ണായക വ്യക്തിത്വമായിരുന്ന ഇവിടുത്തെ മുന്* മുഖ്യമന്ത്രിയും മുതിര്*ന്ന കോണ്*ഗ്രസ് നേതാവുമായ എന്*.രംഗസാമി അടുത്തിടെ പാര്*ട്ടി ഭാരവാഹിത്വവും എം.എല്*.എ. സ്ഥാനവും ഉപേക്ഷിച്ച് പുതിയ പാര്*ട്ടി ഉണ്ടാക്കിയത് തിരഞ്ഞെടുപ്പില്* കോണ്*ഗ്രസ്സിന് ആദ്യമെ തന്നെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു . തമിഴ്*നാട്ടില്* കോണ്*ഗ്രസും ഡി.എം.കെ.യും തമ്മിലുണ്ടായ ഭിന്നിപ്പ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* കോണ്*ഗ്രസ്സിന്റെ ഭരണത്തിനു തന്നെ വെല്ലുവിളിയുയര്*ത്തും. പുതുതായി രൂപവത്കരിച്ച എന്*.രംഗസാമിയുടെ നേതൃത്വത്തിലുളള എന്*.ആര്*.കോണ്*ഗ്രസ് തങ്ങളുടെ സഖ്യകക്ഷികളെ തിരഞ്ഞെടുക്കുന്നിടത്തായിരിക്കും പ്രത്യാഘാതം പ്രകടമാവുക.

    മുപ്പത് അംഗങ്ങളുളള പുതുച്ചേരി അസംബ്ലിയില്* എം.എല്*.എ.മാരായ എന്*.രംഗസാമിയും അംഗാളനും വിട്ടുപോയതോടെ കോണ്*ഗ്രസ് എം.എല്*.എ.മാരുടെ എണ്ണം 11 ആണ്. കൂടാതെ പി.എം.സി.യില്* നിന്നും രണ്ടു പേരും നോമിനേറ്റു ചെയ്യപ്പെട്ട ഒരു അംഗത്തെയും കൂടി ചേര്*ത്ത് മൊത്തം കോണ്*ഗ്രസിന്റെ അംഗ ബലം 14 ആണ്. കൂടാതെ മുന്നണിയില്* ഡി.എം.കെ.യ്ക്ക് ഏഴ് എം.എല്*.എ.മാരുണ്ട്. അതേ സമയം പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.യില്* മൂന്ന് എം.എല്*.എ.മാരുണ്ട്. മുന്നണിയില്* പി.എം.കെ.യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടും നോമിനേറ്റ് ചെയ്യപ്പെട്ട ഒരു അംഗവുമുണ്ട്. കൂടാതെ സി.പി.ഐ.ക്കും എം.ഡി.എം.കെ.യ്ക്കും ഓരോ അംഗങ്ങള്* വീതവുമുണ്ട്. പ്രതിപക്ഷത്തിന്റെ മൊത്തം അംഗബലം എട്ടാണ്. 22 അംഗങ്ങളുടെ ബലമുളള കോണ്*ഗ്രസ് സര്*ക്കാറില്* നിന്നും ഡി.എം.കെ. പിന്*മാറുകയാണെങ്കില്* തിരഞ്ഞെടുപ്പു വരെ ഭരണം തുടരാനുളള ഭൂരിപക്ഷം കൂടി കോണ്*ഗ്രസ്സിന് നഷ്ടപ്പെടാനാണ് സാധ്യത.

    രംഗസാമിയുടെ പുതിയ പാര്*ട്ടിയായ എന്*.ആര്*. കോണ്*ഗ്രസ്സിനെ പുതുച്ചേരിയില്* എ.ഐ.എ.ഡി.എം.കെ. മുന്നണിയിലേക്ക് ജയലളിത ക്ഷണിച്ചിരുന്നെങ്കിലും ക്ഷണം നിരസിക്കുകയാണുണ്ടായത്. രംഗസാമിയുടെ പാര്*ട്ടിയും ഡി.എം.കെ.യും, പി.എം.കെ.യും വിടുതലൈ ചിരുതൈകള്* കക്ഷിയും ചേര്*ന്ന് പുതിയ സഖ്യ ഉടമ്പടി ഉണ്ടാക്കുകയാണെങ്കില്* ഒരു പക്ഷെ, കോണ്*ഗ്രസ്സിന് ഭരണം നഷ്ടമാകാനുള്ള സാധ്യതയും തളളിക്കളയാനാവില്ല. ഇതിനായുളള ശ്രമം രംഗസാമിയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്നു തന്നെയാണ് സൂചന. വണ്ണിയാര്* സമുദായത്തിനും ദളിതര്*ക്കും പ്രാമുഖ്യമുളള സ്ഥലം കൂടിയാണ് പുതുച്ചേരി. പി.എം.കെ.യും വി.സി.കെ.യും രംഗസാമി...ഡി.എം.കെ. കൂട്ടണിയില്* ചേര്*ന്നാല്* കോണ്*ഗ്രസ്സിനെ അത് ബാധിക്കും. കൂടാതെ രംഗസാമിയും വണ്ണിയാര്* സമുദായത്തില്* പ്പെട്ട ആളാണ്. ചില മണ്ഡലങ്ങളില്* രംഗസാമിക്ക് നല്ല സ്വാധീനം ഇപ്പോഴുമുണ്ട്.
Working...
X