അവസാന ചിരി ജയലളിതയുടേത്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അവസാന ചിരി ജയലളിതയുടേത്*


    ചെന്നൈ: ഡി.എം.കെ.-കോണ്*ഗ്രസ് ബന്ധം തകരുമ്പോള്* ഏറ്റവുമധികം സന്തോഷിക്കുന്നത് എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിതയായിരിക്കും. കോണ്*ഗ്രസ്സിനെ ഡി.എം.കെ.യില്* നിന്നടര്*ത്തി മാറ്റുന്നതിന് ജയലളിത വളരെയധികം ശ്രമിച്ചിരുന്നു. സ്*പെക്ട്രം കുംഭകോണത്തിന്റെ പശ്ചാത്തലത്തില്* കോണ്*ഗ്രസ്സിന് നിരുപാധിക പിന്തുണ നല്*കാന്* തയ്യാറാണെന്ന് ജയ പ്രഖ്യാപിച്ചിരുന്നു. അന്ന് ജയയുടെ പിന്തുണ വേണ്ടെന്നാണ് കോണ്*ഗ്രസ് പറഞ്ഞത്.

    ഇന്നിപ്പോള്* കോണ്*ഗ്രസ്സിനു മുന്നില്* ജയയുടെ പ്രസക്തിയും മൂല്യവും വല്ലാതെ വര്*ധിച്ചിട്ടുണ്ടെന്നതില്* രണ്ടു പക്ഷമില്ല. പക്ഷേ, കോണ്*ഗ്രസ്- ജയ ബന്ധം പുതുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് ഓര്*മകള്* ബലികൊടുത്തുകൊണ്ട് മാത്രമേ കോണ്*ഗ്രസ്സിനും ജയലളിതയ്ക്കും ഒന്നിക്കാനാവൂ. ഡി.എം.കെ.യുമായുള്ള ബന്ധം വിടര്*ത്തുന്നതിന് കോണ്*ഗ്രസ് എന്തുകൊണ്ട് ഇത്രയും വൈകി എന്നതാണ് മറ്റൊരു ചോദ്യം.

    എ.ഐ.എ.ഡി.എം.കെ. മുന്നണിയീല്* സീറ്റ് ധാരണ മിക്കവാറും പൂര്*ത്തിയായിക്കഴിഞ്ഞു. വിജയകാന്തിന് 41 സീറ്റുകള്* നല്*കിക്കഴിഞ്ഞ സാഹചര്യത്തില്* കോണ്*ഗ്രസ്സിന് നല്*കാന്* ജയലളിതയുടെ കൈയില്* അധികം സീറ്റുകളൊന്നും ബാക്കിയില്ലെന്നതാണ് വാസ്തവം. തനിച്ച് നില്*ക്കുകയെന്നത് കോണ്*ഗ്രസ്സിന് ഒരു നേട്ടവുമുണ്ടാക്കില്ല. ഡി.എം.കെ.വിരുദ്ധ വോട്ടുകള്* ഭിന്നിക്കാന്* മാത്രമേ ഇത് വഴിയൊരുക്കുകയുള്ളൂ. സ്*പെക്ട്രം കുംഭകോണത്തിന്റെ പാപഭാരമത്രയും ഡി.എം.കെ.യുടെ തലയില്* ചാര്*ത്തി രക്ഷപ്പെടാനും കോണ്*ഗ്രസ്സിനാവില്ല.

    കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനായിരുന്നു ഡി.എം.കെ. യുമായുള്ള സീറ്റ് ധാരണാ ചര്*ച്ചയുടെ ചുമതല. ചര്*ച്ച നടക്കുന്നതിനിടയില്* കാഞ്ചീപുരത്ത് വെച്ച് ചിദംബരം നടത്തിയ ഒരു പ്രസ്താവന രാഷ്ട്രീയ നിരീക്ഷകരില്* കൗതുകമുണര്*ത്തിയിരുന്നു. കോണ്*ഗ്രസ് ഒരു വന്മരമാണെന്നും ഒരില കൊഴിഞ്ഞാല്* രണ്ടില വീണ്ടും തളിര്*ക്കുമെന്നുമാണ് ചിദംബരം അന്ന് പറഞ്ഞത്. എ.ഐ. എ.ഡി.എം.കെ.യുടെ ചിഹ്നം രണ്ടിലയാണെന്നിരിക്കെ ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് അന്ന് പല വ്യാഖ്യാനങ്ങളുണ്ടായി.

    ചിദംബരവും ജയലളിതയും തമ്മില്* ഒരു കാലത്തും അത്ര നല്ല ബന്ധമുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ധനമന്ത്രിയെന്ന നിലയിലും ആഭ്യന്തരമന്ത്രിയെന്ന നിലയിലും ചിദംബരം പരാജയമാണെന്നായിരുന്നു ജയയുടെ വിലയിരുത്തല്*.
    1996-ല്* നരസിംഹറാവു ജയലളിതയുമായുള്ള സഖ്യം തുടരാന്* തീരുമാനിച്ചപ്പോള്* മൂപ്പനാരുടെ നേതൃത്വത്തില്* കോണ്*ഗ്രസ് വിട്ട് ടി.എം.സി.യുണ്ടാക്കാന്* മുന്*നിരയില്* ചിദംബരവുമുണ്ടായിരുന്നു. ഇന്നിപ്പോള്* ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഡി.എം.കെ.യുമായുള്ള കോണ്*ഗ്രസ്സിന്റെ ബന്ധം ഇല്ലാതാക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നതെന്നത് ജയലളിതയെ തീര്*ച്ചയായും ആഹ്ലാദിപ്പിക്കുന്നുണ്ടാകണം.

    സ്*പെക്ട്രം കുംഭകോണത്തില്* ഇനിയിപ്പോള്* സി.ബി. ഐ. തമിഴക മുഖ്യമന്ത്രി കരുണാനിധിയുടെ മകള്* കനിമൊഴിയെയും ഭാര്യ രാജാത്തിയെയും ചോദ്യം ചെയ്യുമോയെന്നതാണ് തമിഴകത്തെ രാഷ്ട്രീയ വൃത്തങ്ങളില്* ഉയരുന്ന ഒരു പ്രധാന ചോദ്യം. കനിമൊഴീ ഡയറക്ടറായ 'തമിഴ്*മെയ്യം' എന്ന സന്നദ്ധ സംഘടനയുടെ ഓഫീസിലും കനിമൊഴിക്കും കുരണാനിധിയുടെ മറ്റൊരു ഭാര്യ ദയാലു അമ്മാളിനും ഓഹരിയുള്ള കലൈഞ്ജര്* ടി.വി. ഓഫീസിലും സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു.
    കനിമൊഴിയെയും രാജാത്തിയെയും സി.ബി.ഐ. ഇതുവരെ ചോദ്യം ചെയ്യാതിരുന്നത് ഡി.എം.കെ.യുടെ സമ്മര്*ദം മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു.

    എ. രാജയുടെ അറസ്റ്റ്, ടെലികോം മന്ത്രിയായി കബില്* സിബലിന്റെ രംഗപ്രവേശം ഇവ രണ്ടും ഡി.എം.കെ.യ്ക്ക് കോണ്*ഗ്രസ്സിന്റെ ഭാഗത്തുനിന്ന് നേരത്തേയേറ്റ പ്രഹരങ്ങളായിരുന്നു. കോണ്*ഗ്രസ്സിന്റെ സമ്മര്*ദത്തിന് കഴിയുന്നത്ര വഴങ്ങിക്കൊടുക്കുന്ന ഡി.എം.കെ.യെയാണ് ഇതുവരെ തമിഴകം കണ്ടത്. എന്നാല്*, തങ്ങളെ വളയ്ക്കാം പക്ഷേ, ഒടിക്കാനാവില്ല എന്നാണ് ഡി.എം.കെ. ശനിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്.

    കരുണാനിധി കുടുംബത്തിന്റെ അതിരു വിട്ടുള്ള വളര്*ച്ച തകര്*ക്കുന്നതിന് കോണ്*ഗ്രസ് മനഃപൂര്*വ്വം കളിച്ച കളിക്കാണോ ശനിയാഴ്ച പരിസമാപ്തിയായതെന്ന ചോദ്യം തമിഴകത്ത് ഉയരുന്നുണ്ട്. മാധ്യമം, ബിസിനസ്സ്, രാഷ്ട്രീയം എന്നീ മൂന്ന് മേഖലകളിലും ഇത്രയധികം ശക്തിയാര്*ജിച്ചിട്ടുള്ള മറ്റൊരു കുടുംബം ഇന്നിപ്പോള്* ഇന്ത്യയിലില്ല. കരുണാനിധി കുടുംബത്തിനെതിരെ ഉയര്*ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്*ക്ക് കൈയുംകണക്കുമില്ല. സ്വന്തം പുരയ്ക്കുതന്നെ ഭീഷണിയാവുന്ന രീതിയില്* ഡി.എം.കെ. എന്ന വൃക്ഷം വളര്*ന്നപ്പോള്* ഒടുവില്* കൈക്കോടാലിയെടുക്കാന്* കോണ്*ഗ്രസ് നിര്*ബന്ധിതമാവുകയായിരുന്നുവെന്ന വിലയിരുത്തലും തമിഴകത്തുയരുന്നുണ്ട്.
Working...
X