ബാംഗ്ലൂര്*: കുറച്ചുകാലം മുന്*പുവരെ തികച്ചും വിരളമായിരുന്ന ഗ്ലോക്കോമ യുവാക്കളിലും ഇപ്പോള്* പതിവാകുകയാണ്. കമ്പ്യൂട്ടറിന് മുന്നില്* കൂടുതല്* സമയം ചെലവിടുന്നതും മാനസിക പിരിമുറുക്കം മൂലം രക്തസമ്മര്*ദം ഉയര്*ന്നുനില്*ക്കുന്നതുമാണ് മുന്*പ് പ്രായമായവരില്* മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്*നം യുവാക്കളിലും സാധാരണമാകാന്* കാരണമെന്ന ബാംഗ്ലൂര്* ശങ്കര കണ്ണാസ്പത്രിയിലെ നേത്രരോഗ വിദഗ്ധയും മലയാളിയുമായ ഡോ. മീന ഗോപിനാഥ് മേനോന്* പറഞ്ഞു.
ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയോടനുബന്ധിച്ച നടന്ന ചടങ്ങില്* സംസാരിക്കുകയായിരുന്നു അവര്*. ഏകദേശം 12 ദശലക്ഷം ഗ്ലോക്കോമ ബാധിതരുള്ള ഇന്ത്യയില്* 15 വയസ്സില്* താഴെയുള്ള കുട്ടികളിലും ഇതിനുള്ള സാധ്യത ഏറിവരികയാണ്.
കണ്ണുകളെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകള്*ക്കുണ്ടാകുന്ന തകരാറിലൂടെയാണ് ഗ്ലോക്കോമയുണ്ടാകുന്നത്. കണ്ണിലുണ്ടാകുന്ന അധിക സമ്മര്*ദമാണ് ഇതിന് കാരണം. തുടര്*ന്ന് അന്ധത ബാധിക്കുകയും ചെയ്യും. യുവാക്കളില്* ഇതിനുള്ള സാധ്യതയേറുകയാണെന്ന് തൃശ്ശൂര്* മുതുവറ സ്വദേശിയായ ഡോ. മീന പറഞ്ഞു. കമ്പ്യൂട്ടര്* നിത്യജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറിയിരിക്കെ ഇതിനുമുന്നില്* കൂടുതല്* നേരം ചെലവഴിക്കുന്നതാണ് യുവാക്കള്* ഗ്ലോക്കോമയ്ക്ക് ഇരയാകാന്* പ്രധാന കാരണം.
കണ്ണിലെ രക്തസമ്മര്*ദം വര്*ധിക്കുന്നത് തലച്ചോറിനെയും കണ്ണിനെയും തമ്മില്* ബന്ധിപ്പിക്കുന്ന ഒപ്റ്റിക് ഞരമ്പുകളുടെ സംവദന ക്ഷമതയെ ദോഷകരമായി ബാധിക്കുന്നു. ഇതിലൂടെ കാഴ്ചശക്തി ഇല്ലാതാകുന്നു. കണ്ണീരിന് പുറമെ കണ്ണില്* രൂപപ്പെടുന്ന ലൂബ്രിക്കേഷന്* ദ്രവത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് കണ്ണില്* സമ്മര്*ദമുണ്ടാകുന്നത്. ടെലിവിഷന്*, കമ്പ്യൂട്ടര്* എന്നിവയില്* കൂടുതല്* സമയം ചെലവഴിക്കുമ്പോള്* കണ്ണിനുള്ളിലെ ദ്രവ സാന്നിധ്യം കുറയുകയും രക്തസമ്മര്*ദം കൂടുകയും ചെയ്യുന്നതായി പഠനങ്ങള്* സൂചിപ്പിക്കുന്നു. ഇന്ന് ലോകത്ത് അന്ധതയ്ക്കുള്ള രണ്ടാമത്തെ കാരണം ഗ്ലോക്കോമയാണ്.
ഏറിയപങ്കും 40 വയസ്സിലധികം പ്രായമുള്ളവര്*ക്കാണ് ഗ്ലോക്കോമയുണ്ടാകുവാനുള്ള സാധ്യതയുള്ളത്. എന്നാല്*, പുതിയ ജീവിത സാഹചര്യങ്ങള്* യുവാക്കളിലേക്കും ഇത് പടര്*ത്തുന്നു. ഇതിനുപുറമെ പാരമ്പര്യമായി ഗ്ലോക്കോമ ബാധിതരുള്ള കുടുംബത്തിലുള്ളവര്*ക്ക് രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആദ്യഘട്ടങ്ങളില്* ഗ്ലോക്കോമയുടെ ലക്ഷണങ്ങള്* കണ്ടെത്താന്* ബുദ്ധിമുട്ടാണ് എന്നത് ചികത്സ വൈകാനിടയാക്കുന്നുണ്ട്. പലപ്പോഴും ഭാഗിക അന്ധത ബാധിച്ചുകഴിഞ്ഞായിരിക്കും രോഗം തിരിച്ചറിയുകതന്നെ. തലവേദന, ഇടയ്ക്കിടെ കണ്ണട മാറ്റേണ്ടി വരിക എന്നിവയാണ് ആദ്യഘട്ടങ്ങളിലെ ലക്ഷണങ്ങളില്* ചിലത്. തുടര്*ന്നുള്ള സമയത്ത് കണ്ണിനുചുറ്റും വേദന, കാഴ്ച മങ്ങുക എന്നിവയും ഉണ്ടാകാറുണ്ട്.
കുട്ടികളില്* പ്രധാനമായും ജനിക്കുമ്പോള്*ത്തന്നെയുള്ള 'കണ്*ജെനിറ്റല്* ഗ്ലോക്കോമ'യാണ് കാണാറുള്ളത്. ഒരു ശതമാനത്തോളം കുഞ്ഞുങ്ങളില്* ഇത് കണ്ടത്തിയിട്ടുണ്ട്. ഇത് വര്*ധിക്കുകയാണെന്നും ഡോ. മീന പറഞ്ഞു. സാധാരണ നേത്രപരിശോധനയിലൂടെത്തന്നെ രോഗം കണ്ടെത്താനാകും. കുട്ടികളിലാകുമ്പോള്* ഇത് എത്രയും നേരത്തേ വേണമെന്നതാണ് പ്രധാന വെല്ലുവിളി. യുവാക്കളില്* ഗ്ലോക്കോമ ബാധിതരുടെ എണ്ണം വര്*ധിക്കുന്നതിനാല്* ഇടയ്ക്കിടെ നേത്രപരിശേധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ. മീന ചൂണ്ടിക്കാട്ടി