കണ്ണൂര്*: യാക്കോബായ സുറിയാനി സഭയിലെ സീനിയര്* മെത്രാപ്പോലീത്ത ഗീവര്*ഗ്ഗീസ് മോര്* പോളി കാര്*പ്പസ് (78) കാലംചെയ്തു. സഭയിലെ പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും ഹോണോവര്* മിഷന്റെയും മെത്രാപ്പോലീത്തയായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്* ഉളിക്കലില്* ആയുര്*വേദ ചികിത്സയെ്ത്തത്തിയപ്പോള്* യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സമീപത്തെ ഇരിട്ടി അമല ആസ്പത്രിയില്* പ്രവേശിപ്പിച്ചു. അവിടെവെച്ച് കാലംചെയ്തു. മൃതദേഹം മംഗലാപുരേേത്തക്ക് കൊണ്ടുപോയി. മംഗലാപുരം ജബ്ബു സെന്*റ് ആന്*റണീസ് കത്തീഡ്രലിലാണ് കബറടക്കം. ഇപ്പോള്* വിദേശത്തുള്ള ശ്രേഷ്ഠ കാതോലിക്കാബാവ തിരികെയെത്തിയശേഷമാണ് കബറടക്കത്തീയതി നിശ്ചയിക്കുക.
പ്രഗത്ഭ സുവിശേഷകനും ധ്യാനഗുരുവുമായ മെത്രാപ്പോലീത്ത 1933 ഏപ്രില്* 5ന് മാവേലിക്കര ചെന്നിത്തലയില്* നടയില്* കുടുംബത്തില്* മുളനില്*ക്കുന്നതില്* മാത്യു ഫിലിപ്പോസ്-ഏലിയാമ്മ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ചെന്നിത്തല ഹെറോബ് പള്ളി ഇടവകാംഗമാണ്. 1956ല്* കോറൂയോപട്ടം സ്വീകരിച്ചു. 1957ല്* കശ്ശീശയായും 1978ല്* കോര്* എപ്പിസ്*കോപ്പയുമായി. 1990 മെയ് 27ന് പരിശുദ്ധ സാഖാ പ്രഥമന്* പാത്രിയര്*ക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും ഹോണോവര്* മിഷന്റെയും ചുമതല വഹിക്കുകയായിരുന്നു. കേരളത്തിലും കര്*ണ്ണാടകയിലും അനവധി പള്ളികളും സ്ഥാപനങ്ങളും സ്ഥാപിച്ചു. ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്* പ്രാവീണ്യം നേടിയിരുന്നു. 1962ല്* ഫാ. എം.പി. ജോര്*ജ് (പിന്നീട് പോളികാര്*പ്പസ് മെത്രാപ്പോലീത്ത) പൗരസ്ത്യ സുവിശേഷസമാജത്തിന്റെ അംഗമായിത്തീര്*ന്നു. കര്*ണ്ണാടക സംസ്ഥാനത്ത് മിഷന്* പ്രവര്*ത്തനങ്ങള്*ക്ക് തുടക്കം കുറിച്ചതില്* പ്രധാനിയാണ്.
നിരവധി അനാഥാലയങ്ങളുടെ ചുമതല അദ്ദേഹം വൈദികനായിരുന്നപ്പോള്* വഹിച്ചിരുന്നു. സമൂഹത്തിലെ താഴെ തട്ടിലുള്ളവര്*ക്ക് വിദ്യാഭ്യാസം എത്തിക്കുവാനായി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്* സ്ഥാപിച്ചു. മംഗലാപുരം സെന്*റ് ആന്*റണീസ് മിഷന്റെ കൂടി ചുമതല വഹിച്ചിരുന്ന മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് മംഗലാപുരം സെന്*റ് ആന്*റണീസ് കത്തീഡ്രല്* പുനര്*നിര്*മ്മിച്ചത്. മിഷന്* വേലയ്ക്കായി നിരവധി ആള്*ക്കാരെ കണ്ടെത്തി. ഇവാഞ്ചലിക്കല്* അസോസിയേഷന്റെ പ്രവര്*ത്തനങ്ങള്* സജീവമാക്കാന്* മെത്രാപ്പോലീത്തയ്ക്ക് സാധിച്ചു. മെത്രാപ്പോലീത്തമാരായ മോര്* അന്തോണിയോസ്, മോര്* ഐറേനിയോസ്, മോര്* ക്രിസോസ്റ്റമോസ് എന്നിവരെ കണ്ടെത്തി സഭയ്ക്കായി സമര്*പ്പിച്ചത് ഇദ്ദേഹമാണ്. എം.പി. പാപ്പച്ചന്*, എം.പി. ചാക്കോ, അമ്മിണി, ചിന്നമ്മ, പരേതരായ പി.പി. മാത്യു, എം.പി. മത്തായിക്കുട്ടി, എം.പി. തോമസ്, തങ്കമ്മ എന്നിവര്* സഹോദരങ്ങളാണ്.