'അശ്വിന്*' മിസൈല്* വേധ മിസൈല്* പരീക്ഷണം വിജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    'അശ്വിന്*' മിസൈല്* വേധ മിസൈല്* പരീക്ഷണം വിജയം

    ബാംഗ്ലൂര്*: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്*വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചു. 'അശ്വിന്*' എന്നുപേരിട്ടുവിളിക്കുന്ന അഡ്വാന്*സ്ഡ് എയര്* ഡിഫന്*സ് സംവിധാനമാണ് ഞായറാഴ്ച ഒറീസാ തീരത്തെ വീലര്* ദ്വീപില്* നടന്ന പരീക്ഷണത്തില്* വിജയം കണ്ടത്. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലിനെ മറ്റൊരു മിസൈല്*കൊണ്ട് തകര്*ക്കുന്നതാണിത്. ചെറിയ മാറ്റങ്ങള്* വരുത്തി ശത്രുവാക്കിമാറ്റിയ ഒരു 'പൃഥ്വി' മിസൈലിനെ ഭൂമിയില്*നിന്ന് 16 കിലോമീറ്റര്*

    ഉയരത്തില്* വച്ച് 'അശ്വിന്*' നശിപ്പിച്ചുകളയുകയായിരുന്നു. ഞായറാഴ്ച രാവിലെ 9.32നാണ് പൃഥ്വിയെ ചണ്ഡിപ്പുര്* മിസൈല്* പരീക്ഷണ കേന്ദ്രത്തില്*നിന്ന് വിക്ഷേപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്* സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ റഡാറുകള്* ഇത് ഉടന്* കണ്ടെത്തി മിഷന്* കമാന്*ഡിനെ അറിയിക്കുകയും അതിനെ തകര്*ക്കുവാന്* ഇന്*റര്* സെപ്റ്റര്* മിസൈല്* വിക്ഷേപിക്കുവാന്* നിര്*ദേശിക്കകയുമായിരുന്നു.

    തുടര്*ന്ന് ആക്രമണ നിയന്ത്രണ റഡാര്* ശത്രുമിസൈലിനെ ചൂണ്ടിക്കൊടുക്കുയും 70 കിലോമീറ്റര്* അപ്പുറമുള്ള വീലര്* ദ്വീപിലെ ഒരു മൊബൈല്* ലോഞ്ചറില്*നിന്ന് ഇന്*റര്* സെപ്റ്റര്* മിസൈല്* ശത്രുവിനെ ലക്ഷ്യമാക്കി കുതിച്ചുയരുകയുമായിരുന്നു. ശബ്ദത്തിന്*െ 4.5 ഇരട്ടിവേഗതയിലാണ് ഈ ഇന്*റര്* സെപ്റ്റര്* മിസൈല്* ലക്ഷ്യത്തിലേക്ക് പാഞ്ഞടുത്ത് ശത്രുമിസൈലിനെ തകര്*ത്തത്.

    1999- ലെ കാര്*ഗില്* യുദ്ധത്തിനുശേഷം ഇന്ത്യ നിര്*മിച്ചുതുടങ്ങിയ മിസൈല്* വേധ സംവിധാനം മൂന്നുപാളികളിലുള്ള രക്ഷാ കവചമായാണ് വിഭാവനം ചെയ്തിരിക്കുന്നത്്. ശത്രുരാജ്യങ്ങള്* ബാലിസ്റ്റിക് മിസൈല്* ഉപയോഗിച്ച ് ആണവ, രാസ, ജൈവായുധങ്ങള്* വിക്ഷേപിക്കുകയാണെങ്കില്* അതിനെ ആകാശത്തുവെച്ചുതന്നെ തകര്*ക്കുന്ന സംവിധാനമാണിത്. ഭൂമിയില്*നിന്ന് 50 കിലോമീറ്റര്* അപ്പുറത്തുവെച്ചുതന്നെ (അന്തരിക്ഷത്തിനു പുറത്തുവെച്ച്) നശിപ്പിക്കുവാനുള്ള 'പ്രദ്യുമ്*നാ' മധ്യപാളീ മിസൈല്* വേധ സംവിധാനം നേരത്തേതന്നെ രാജ്യം വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്.

    അതിനും താഴേക്ക് ശത്രു മിസൈല്* കടന്നെത്തുകയാണെങ്കില്* നേരിടാനുള്ളതാണ് ഞായറാഴ്ച വിജയം കണ്ട അശ്വിന്*. ഇതിന്റെ നാലാമത്തെ പരീക്ഷണ വികഷേപണമായിരുന്നു ഇത്. മുന്*പ്് 2010 ജൂലായില്* നടത്തിയ വിക്ഷേപണവും വിജയമായിരുന്നെങ്കിലും മാര്*ച്ച് 15ന് നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

    1500 കിലോമീറ്റര്* മുതല്* 5000 വരെ സഞ്ചാരശേഷിയുള്ള ഇന്*റര്* മിഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഭൂഖണ്ഡാന്തര മിസൈലുകളെയും ബഹിരികാശത്തുവെച്ചുതന്നെ നേരിടാനുള്ള സംവിധാനങ്ങളുടെ നിര്*മാണവും ഡി.ആര്*.ഡി.ഒ.യില്* പുരോഗമിക്കുകയാണ്. ഇവയില്* ലേസര്* ആയുധങ്ങള്* ഉപയോഗിക്കുവാനുള്ള സാധ്യതയും പഠിച്ചുവരുന്നുണ്ട്.

    പ്രതിരോധ വകുപ്പുമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് ഡോ.വി.കെ.സാരസ്വത്, എ.എസ്.എല്*. ഡയറക്ടര്* അവിനാശ് ചന്ദര്*, ആര്*.സി.ഐ. ഡയറക്ടര്* എസ്.കെ. റായ്, ഡി.ആര്*.ഡി.എല്*. മേധാവി പി.വേണുഗോപാലന്*, ഡോ.ശേഖര്*, പ്രോഗ്രാം ഡയറക്ടര്* വി.എല്*.എന്*.റാവു തുങ്ങിയവര്* അശ്വിന്* പരിക്ഷണത്തിന് നേതൃത്വം നല്*കി. വിജയത്തിനു പിന്നില്* പ്രവര്*ത്തിച്ച ശാസ്രതജ്ഞരെ പ്രതിരോധ മന്ത്രി എ.കെ.ആന്*റണി അഭിനന്ദിച്ചു.
Working...
X