മുംബൈ: കലാപഭൂമിയായി മാറിയ ലിബിയയില്*നിന്ന് എല്ലാം നഷ്ടപ്പെട്ട് ഒമ്പത് മലയാളികള്* ഞായറാഴ്ച സഹര്* അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കമ്പിളിപ്പുതപ്പും ഓവര്*കോട്ടുമായി ദുരിതയാത്രയ്ക്ക് ഒടുവില്* മുംബൈയില്* എത്തിയ ഇവര്* തിങ്കളാഴ്ച കേരളത്തിലേക്ക് പുറപ്പെട്ടു. കലാപകാരികള്* എല്ലാം കവര്*ന്നതായി സംഘാംഗങ്ങള്* പറഞ്ഞു.
മുംബൈ വിമാനത്താവളത്തില്* വിശന്നുപൊരിഞ്ഞ് എത്തിയ ഒമ്പതംഗസംഘത്തെ സഹായിക്കാന്* ആരും ഉണ്ടായിരുന്നില്ല. നിസ്സഹായരായ ഇവരെ വിമാനത്താവളത്തിലെ ആരും സഹായിച്ചില്ല. ഇങ്ങനെ എത്തുന്നവരെ സഹായിക്കാന്* ആവശ്യമായ ഒരു സംവിധാനവും അന്താരാഷ്ട്രവിമാനത്തവളത്തില്* കേന്ദ്രസര്*ക്കാര്* ഏര്*പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഘത്തിലുണ്ടായിരുന്ന നൂറനാട് സ്വദേശി ബാബുവിനു നാട്ടിലുള്ള സഹോദരിയുടെ ഫോണ്*നമ്പര്* ഓര്*മയുണ്ടായിരുന്നു. ബാബു പെങ്ങളെ വിളിച്ച് വിവരം പറഞ്ഞു. അവര്* സാന്താക്രൂസിലെ കലീനയില്* നേഴ്*സിങ് ഹോം നടത്തുന്ന കുറത്തിയാട് സ്വദേശി മാമ്മൂട്ടില്* ജോസ് തോമസിനെ വിവരം ധരിപ്പിച്ചു. അദ്ദേഹവും സഹോദരനും വിമാനത്താവളത്തിലെത്തി ഭക്ഷണവും വെള്ളവും നല്കി. നാട്ടിലേക്കുള്ള ടിക്കറ്റ് സര്*ക്കാര്* നല്കിയതുമാത്രമാണ് അവര്*ക്കു ലഭിച്ച ഏകസഹായമെന്ന് ജോസ് തോമസ് പറഞ്ഞു.
ട്രിപ്പോളിയില്*നിന്ന് 800 കിലോമീറ്റര്* അകലെ ജോലിചെയ്തിരുന്ന ഇവര്* മാര്*ച്ച് ഒന്നിനാണ് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടത്. കയ്*റോ വരെ ബസ്സിലായിരുന്നു യാത്ര. എംബസി ഇക്കാര്യത്തില്* സഹായിച്ചതായി സംഘാംഗങ്ങള്* പറഞ്ഞു.
''ജോലിസ്ഥലത്ത് ഉണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം നഷ്ടപ്പെട്ടു. മൊബൈല്*ഫോണ്*പോലും പിടിച്ചുപറിച്ചെടുക്കുകയായിരുന്നു'' -അവര്* പറഞ്ഞു. നൂറനാട് സ്വദേശി ബാബു ജോര്*ജ്, കൊല്ലം സ്വദേശി രാജന്* പാപ്പച്ചന്*, തൃശൂര്* സ്വദേശികളായ മാത്യു. ടി. തോമസ്, അലക്*സ്. ടി., ജോര്*ജ്, തോമസ്, കൊച്ചി സ്വദേശികളായ പി.കെ. ജോണ്*സണ്*, ജയ്*സണ്* ജോര്*ജ്, പാലക്കാട് സ്വദേശി വി. തങ്കപ്പന്* എന്നിവരാണ് സഹര്* അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.