ഐറിഷ് ചുഴലിയില്* ഇന്ത്യ വീണില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐറിഷ് ചുഴലിയില്* ഇന്ത്യ വീണില്ല

    ബാംഗ്ലൂര്*: ഒട്ടൊന്ന് വിറച്ചെങ്കിലും വിപ്ലവക്കൊടുങ്കാറ്റായി വന്ന ഐറിഷ് പടയെ ഇന്ത്യ എറിഞ്ഞുവീഴ്ത്തി. ഗ്രൂപ്പ് ബിയിലെ ആവേഷകരമായ പോരാട്ടത്തില്* അയര്*ലണ്ടിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് ജയം നേടി കരുത്തു തെളിയിച്ചു. അര്*ധ സെഞ്ചുറിയും അഞ്ചുവിക്കറ്റുമായി യുവരാജ് സിങ്ങാണ് ഐറിഷ് കാറ്റിന് മുന്നില്* വലഞ്ഞ ടീം ഇന്ത്യയെ വിജയത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത്.
    സ്പിന്നര്*മാര്*ക്ക് സഹായകമായ പിച്ചില്* ടോസ് നേടി ആദ്യം ബാറ്റിങിനിങ്ങിയ അയര്*ലണ്ട് 47.5 ഓവറില്* 207 റണ്*സിന് പുറത്താവുകയായിരുന്നു. തുടര്*ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലോവര്* ബാക്കി നില്*ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്* ലക്ഷ്യം കാണുകയായിരുന്നു. 25 റണ്*സ് തികയും മുമ്പേ ഓപ്പണര്* വീരേന്ദര്* സേവാഗും(5) മൂന്നാം നമ്പര്* താരം ഗൗതം ഗംഭീറും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. 50 റണ്*സ് നേടി പുറത്താകാതെ നിന്ന യുവ്രാജ് സിംഗ്, 38 റണ്*സ് നേടിയ സച്ചിന്* തെണ്ടുല്*ക്കര്*, 34 റണ്*സ് വീതം നേടിയ നായകന്* മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, 30 റണ്*സ് നേടിയ യൂസഫ് പഠാന്* എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.മൂന്നാം വിക്കറ്റില്* സച്ചിനും കോഹ്ലിയും ചേര്*ന്നു കുറിച്ച 63 റണ്*സാണ് ഇന്ത്യയെ തകര്*ച്ചയില്* നിന്നു കരകയറ്റിയത്്. എന്നാല്* 16 റണ്*സിന്റെ ഇടവേളയില്* ഇരുവരെയും നഷ്ടമായി. പിന്നീട് ക്യാപ്റ്റന്* എംഎസ്് ധോണി, യുവരാജ് കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. ശ്രദ്ധയോടെ ബാറ്റുചെയ്ത ഇരുവരും അഞ്ചാം വിക്കറ്റില്* 67 റണ്*സെടുത്ത് സ്*കോര്* 167ല്* എത്തിച്ചു. ഇന്ത്യ വിജയത്തിനരികെ എന്നു തോന്നിയ ഉടന്*തന്നെ ഐറിഷ് പട ധോണിയെ പുറത്താക്കി. പിന്നീട് കളത്തില്* തിരുച്ചുവരവിനായുള്ള അയര്*ലണ്ടിന്റെ ശ്രമങ്ങളായിരുന്നു. പക്ഷേ അവരുടെ പരിശ്രമം ഫലിച്ചില്ല. പി്ന്നീട് എത്തിയ യൂസഫ് പഥാന്* തീര്*ത്തുമൊരു ആക്രമണ സ്വഭാവത്തിലായിരുന്നു. രണ്ടു ഫോറും മൂന്നു സിക്*സറുമുള്*പ്പടെ 24 പന്തില്* 30 റണ്*സ് അടിച്ചു കൂട്ടിയ പഥാന്* ക്ഷണത്തില്* മത്സരമവസാനിപ്പിച്ചു മടങ്ങി. സ്കോര്* കാര്*ഡ്



    അയര്*ലന്*ഡ് ഇന്ത്യയുടെ തകര്*പ്പന്* ബൗളിംഗിനു മുന്നില്* തകരുകയായിരുന്നു. 31 റണ്*സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച യുവാജ് സിംഗായിരുന്നു ഇന്ത്യയുടെ താരം. ലോകകപ്പില്* അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇടങ്കയ്യന്* ബൗളറാണ് യുവി. ആദ്യ ഓവറില്*ത്തന്നെ വിക്കറ്റ് വീഴ്ത്തി സഹീര്* ഖാന്* ഐറിഷ് പടയെ വിറപ്പിച്ചു. സ്*കോര്*ബോര്*ഡില്* 9 റണ്*സ് എത്തുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ അവര്*ക്കു വേണ്ടി മൂന്നാം വിക്കറ്റില്* 113 റണ്*സ് കൂട്ടിച്ചേര്*ത്ത് ഓപ്പണര്* പോര്*ട്ടര്*ഫീല്*ഡും(75) നീല്* ഒബ്രിയാനും(46) ഇന്ത്യക്ക് തിരിച്ചടി നല്*കി. എന്നാല്* ധോണി പന്ത് സ്പിന്നര്*മാര്*ക്കു നല്*കിയതോടെ കളിയാകെ മാറി. ഒരറ്റത്ത് റണ്*സ് വിട്ടുകൊടുക്കാതെ ഹര്*ഭജന്* പിടിമുറുക്കിയപ്പോള്* മറുവശത്ത് യുവരാജ് മിന്നുന്ന പ്രകടനവുമായി വിക്കറ്റുകള്* കൊയ്തു. അയര്*ലന്*ഡിനു വേണ്ടി 75 റണ്*സ് നേടിയ പോര്*ട്ടര്*ഫീല്*ഡാണ് ടോപ് സ്*കോറര്*. നീല്* ഒബ്രിയാന്* 46 റണ്*സ് നേടിയപ്പോള്* സഹോദരനും ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ഹീറോയുമായ കെവിന്* ഒബ്രിയാന് 5 റണ്*സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂവരേയും യുവരാജാണ് കൂടാരത്തിലേയ്ക്കയച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളില്* നിന്ന് അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ബിയില്* ഇന്ത്യ തലപ്പത്തെത്തി. ബുധനാഴ്ച ഹോളണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • akkus
    • Jan 2011
    • 1115

    #2
    Re: ഐറിഷ് ചുഴലിയില്* ഇന്ത്യ വീണില്ല

    india angane veeshan paadillallo. theeyil kuruthathu veyilathu vaadoolla. vaadaruthu.

    Comment

    Working...
    X