5 സീറ്റില്ലെങ്കില്* യുഡിഎഫ് വിടും: ഗൗരിയമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    5 സീറ്റില്ലെങ്കില്* യുഡിഎഫ് വിടും: ഗൗരിയമ്മ

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്* അഞ്ചു സീറ്റ് ലഭിച്ചില്ലെങ്കില്* യുഡിഎഫുമായി തെറ്റിപ്പിരിയേണ്ടി വരുമെന്ന് ജെഎസ്എസ് നേതാവ് കെ.ആര്*.ഗൌരിയമ്മ പറഞ്ഞു. സീറ്റ് ലഭിച്ച ശേഷം മത്സരിക്കുന്ന മണ്ഡലങ്ങള്* ഏതൊക്കെയെന്ന് തീരുമാനിക്കുമെന്നും ജെഎസ്എസ് യോഗത്തിനു ശേഷം അവര്* അറിയിച്ചു.

    അതേസമയം താന്* നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പരാമര്*ശങ്ങളെ കുറിച്ച് ശ്രദ്ധയില്*പ്പെടുത്തിയപ്പോള്* വെള്ളാപ്പള്ളിയ്ക്ക് ജെ.എസ്.എസില്* മുതല്* മുടക്കില്ലെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.

    ഗൗരിയമ്മയ്ക്ക് നന്നേ പ്രായമായെന്നും മത്സരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മത്സരിച്ച് ജയിച്ച് കാണിച്ചാല്* ഗൗരിയമ്മ താന്* ഒരു സ്വര്*ണമോതിരം സമ്മാനിക്കുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരിക്കുകയാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X