രണ്ടുരൂപയ്ക്ക് അരി: തിരഞ്ഞെടുപ്പ് കമ്മീഷന്* തടഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രണ്ടുരൂപയ്ക്ക് അരി: തിരഞ്ഞെടുപ്പ് കമ്മീഷന്* തടഞ്ഞു

    തിരുവനന്തപുരം: ബി.പി.എല്*, എ.പി.എല്* ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ റേഷന്*കാര്*ഡുടമകള്*ക്കും രണ്ടുരൂപയ്ക്ക് അരി നല്*കാനുള്ള മന്ത്രിസഭാ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്* തടഞ്ഞു. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് ഈ നടപടി. ഇക്കഴിഞ്ഞ ഫിബ്രവരി 23 ന് ചേര്*ന്ന മന്ത്രിസഭായോഗമാണ് രണ്ടുരൂപയ്ക്ക് അരി നല്*കുന്ന പദ്ധതി വിപുലീകരിക്കാനും ശമ്പളപരിഷ്*കരണ ശുപാര്*ശകള്* അംഗീകരിക്കാനും തീരുമാനിച്ചത്.

    നിലവില്* നാല്*പ്പതു ലക്ഷം പേര്*ക്ക് രണ്ടുരൂപയ്ക്ക് അരി സര്*ക്കാര്* നല്*കിവരുന്നുണ്ട്. ഇതില്* ഇരുപതുലക്ഷം പേര്* ബി.പി.എല്*. കുടുംബങ്ങളാണ്. എ.പി.എല്* വിഭാഗത്തിലെ സംവരണ വിഭാഗങ്ങള്*, മത്സ്യത്തൊഴിലാളികള്* തുടങ്ങിയവര്*ക്കും രണ്ടുരൂപയ്ക്ക് അരി നല്*കുന്നുണ്ട്. ഈ പദ്ധതിയാണ് എ.പി.എല്*, ബി.പി.എല്* ഭേദമില്ലാതെ എല്ലാ റേഷന്*കാര്*ഡുടമകള്*ക്കും നല്*കാന്* മന്ത്രിസഭ തീരുമാനിച്ചത്.

    പ്രതിമാസം 25000 രൂപയില്* അധികം വരുമാനമുള്ളവരെയും അഞ്ചേക്കറിലധികം വസ്തുവുള്ളവരെയും ഈ പദ്ധതിയില്* നിന്ന് ഒഴിവാക്കിയിരുന്നു. വരുമാനവും വസ്തുവിവരവും സംബന്ധിച്ച് വ്യക്തികള്* നല്*കുന്ന സത്യവാങ്മൂലം അംഗീകരിക്കുമെന്നും സര്*ക്കാര്* വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനം വോട്ടര്*മാരെ സ്വാധീനിക്കാനാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്* ലഭിച്ചിരുന്നു. ഇതേത്തുടര്*ന്നാണ് രണ്ടു രൂപയ്ക്ക് അരി കൂടുതല്* പേര്*ക്ക് നല്*കാനുള്ള പദ്ധതി തടയാന്* കമ്മീഷന്* തീരുമാനമെടുത്തത്.

    പദ്ധതിയുടെ പ്രചാരണ പരിപാടികള്* നടത്തുന്നതിനും അപേക്ഷാ ഫോറങ്ങള്* വിതരണം ചെയ്യുന്നതിനും വിലക്ക് ഏര്*പ്പെടുത്തിയിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്* നളിനി നെറ്റോ അറിയിച്ചു. സര്*ക്കാര്* പ്രഖ്യാപനം നടത്തിയിട്ടും നാളിതുവരെ നടപ്പിലാക്കാന്* കഴിയാത്ത പദ്ധതി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്* ഇനി അനുവദിക്കാനാവില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്*േറത്.

    'രണ്ടുരൂപയ്ക്ക് അരി' സംബന്ധിച്ച സര്*ക്കാര്* പ്രഖ്യാപനം വ്യാപാരികള്*ക്ക് അധികബാധ്യത സൃഷ്ടിക്കുന്നുവെന്നും ഒരു പൈസപോലും ബജറ്റില്* വകയിരുത്താതെ നടത്തുന്ന പദ്ധതി തിരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ' മാതൃഭൂമി ' തിങ്കളാഴ്ച റിപ്പോര്*ട്ട് ചെയ്തിരുന്നു.


    മുഖ്യമന്ത്രി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും


    എ. പി.എല്*, ബി.പി.എല്*. വ്യത്യാസമില്ലാതെ രണ്ടുരൂപയ്ക്ക് അരി നല്*കാനുള്ള സര്*ക്കാര്* തീരുമാനം തടഞ്ഞ സംസ്ഥാന ചീഫ് ഇലക്ടറല്* ഓഫീസറുടെ നടപടിയ്*ക്കെതിരെ മുഖ്യമന്ത്രിവി. എസ്. അച്യുതാനന്ദന്* കേന്ദ്ര ഇലക്ഷന്* കമ്മീഷനെ സമീപിക്കും.
    ഫിബ്രവരി 23 നാണ് അരി വിതരണം ചെയ്യാനുള്ള തീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടത്. പെരുമാറ്റച്ചട്ടം നിലവില്* വരുന്നത് മാര്*ച്ച് ആദ്യമാണ്.
Working...
X