വിമാനയാത്രാനിരക്?? ?ുകള്* കൂടാന്* സാധ്യത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിമാനയാത്രാനിരക്?? ?ുകള്* കൂടാന്* സാധ്യത

    കൊച്ചി: എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്* തുടരുന്ന സാഹചര്യത്തില്* വിമാനയാത്രാനിരക്കുകള്* കൂടാന്* സാധ്യത. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനവും ഇന്ധനഇനത്തിലാണ്. ഇന്ധനവില കൂടിനില്*ക്കുന്ന സാഹചര്യത്തില്* ഇന്ധനസര്*ച്ചാര്*ജ് കൂട്ടാനൊരുങ്ങുകയാണ് വിമാനക്കമ്പനികള്*. ഇതോടെ വിമാനടിക്കറ്റുകളുടെ നിരക്ക് 25 ശതമാനം വരെ ഉയരുമെന്നാണ് കരുതുന്നത്.

    എന്നാല്* ക്രൂഡോയില്* വില ഇനിയും ഉയര്*ന്നാല്* വിമാനയാത്രാനിരക്കുകളിലെ വര്*ധന 25 ശതമാനത്തിലും ഒതുങ്ങില്ലെന്നാണ് വ്യോമയാന രംഗത്തുള്ളവര്* നല്*കുന്ന സൂചന. നിരക്കുകള്* 50-75 ശതമാനം വരെ കൂടാമെന്ന് അവര്* പറയുന്നു.

    ലിബിയ ഉള്*പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ഭരണവിരുദ്ധ കലാപങ്ങളാണ് എണ്ണ വില ഉയരാന്* ഇടയാക്കിയത്. കലാപം ഇറാഖ്, ഇറാന്* എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിച്ചാല്* ക്രൂഡോയില്* വില 200 ഡോളര്* വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്.
Working...
X