ലീല ഗ്രൂപ്പ് 950 കോടിയുടെ ആസ്തികള്* വില്*ക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലീല ഗ്രൂപ്പ് 950 കോടിയുടെ ആസ്തികള്* വില്*ക്കുന്നു

    കൊച്ചി: മലയാളിയായ ക്യാപ്റ്റന്* കൃഷ്ണന്* നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്* ലീലാ വെഞ്ച്വര്* 950 കോടി രൂപയുടെ ആസ്തികള്* വില്*ക്കാനൊരുങ്ങുന്നു. കടബാധ്യതകള്* കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. 3,800 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്ക് നിലവിലുള്ളത്.

    ചെന്നൈയിലെ വാണിജ്യ സമുച്ചയവും ഭൂമിയുമാണ് കമ്പനി വില്*ക്കുന്നത്. കൂടാതെ ഹൈദരാബാദിലും ബാംഗ്ലൂരിലുമുള്ള മറ്റു മൂന്ന് പ്രോപ്പര്*ട്ടികളും കമ്പനി ഭാഗികമായി വില്*ക്കും. ഇതിന് കമ്പനിയുടെ ഡയറക്ടര്* ബോര്*ഡ് അനുമതി നല്*കിയിട്ടുണ്ട്.

    പ്രിഫറന്*ഷ്യല്* ഓഹരികളുടെ വില്*പനയിലൂടെ 600 കോടി രൂപ സമാഹരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വരുന്ന ജൂണോടെ പ്രിഫറന്*ഷ്യല്* ഓഹരി ഇഷ്യു ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14.5 ശതമാനം ഓഹരികളാണ് ഇത്തരത്തില്* ഇഷ്യു ചെയ്യുന്നത്. ഇതോടെ കമ്പനിയില്* പ്രൊമോട്ടര്*മാര്*ക്കുള്ള ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയും
Working...
X