മുകേഷ് അംബാനിയുടെ ഇന്റര്*നെറ്റ് ഡിസംബറോടെ
മുംബൈ: മുകേഷ് അംബാനിയുടെ റിലയന്*സ് ഇന്*ഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള ഇന്*ഫോടെല്* ബ്രോഡ്ബാന്*ഡ് ലിമിറ്റഡ് അതിവേഗ ഇന്റര്*നെറ്റ് സേവനം ലഭ്യമാക്കാനുള്ള നടപടികള്* ആരംഭിച്ചു. വര്*ഷാവസാനത്തോടെ വയര്*ലെസ് ബ്രോഡ്ബാന്*ഡ് സേവനം അവതരിപ്പിക്കാനാണ് ഇന്*ഫോടെല്* ഒരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്* രാജ്യത്തെ 700 നഗരങ്ങളിലാണ് എല്*ടിഇ (ലോങ് ടേം ഇവല്യൂഷന്*) സാങ്കേതിക വിദ്യയിലുള്ള നാലാം തലമുറ (4ജി) ഇന്റര്*നെറ്റ് സേവനം ലഭ്യമാക്കുക. സെക്കന്*ഡില്* 50 മുതല്* 100 വരെ എംബി വേഗതയിലുള്ള ഇന്റര്*നെറ്റ് സൗകര്യമാകും എല്*ടിഇ സാങ്കേതികവിദ്യയിലൂടെ നല്*കുക.
എല്*ടിഇ അധിഷ്ഠിത ഉപകരണങ്ങള്* വാങ്ങാനായി കമ്പനി ബിഡ് ക്ഷണിച്ചിട്ടുണ്ട്. ഏതാണ്ട് 9,200 കോടി രൂപയുടെ ഉപകരണങ്ങളാവും കമ്പനി വാങ്ങുകയെന്നാണ് സൂചന. ചൈനയിലെ ഹ്യുവാവേ, കൊറിയന്* കമ്പനിയായ സാംസങ്, എറിക്*സണ്*, ആല്*ക്കാടെല്*-ലൂസെന്റ്, നോകിയ സീമെന്*സ് നെറ്റ്*വര്*ക്*സ് എന്നീ കമ്പനികള്* ഉപകരണങ്ങള്* സപ്ലൈ ചെയ്യാനായി രംഗത്തുണ്ട്.
അതിനിടെ, മൊബൈല്* ടവര്* കമ്പനികളുമായും ഇന്*ഫോടെല്* ചര്*ച്ചകള്* ആരംഭിച്ചിട്ടുണ്ട്. 26,000ത്തോളം ടെലികോം ടവറുകള്* പാട്ടത്തിനെടുക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
രാജ്യത്തെ മുഴുവന്* ടെലികോം സര്*ക്കിളുകളിലും വയര്*ലെസ് ബ്രോഡ്ബാന്*ഡ് സേവനം ലഭ്യമാക്കാനുള്ള സ്*പെക്ട്രം ലൈസന്*സ് ലഭിച്ച കമ്പനിയാണ് ഇന്*ഫോടെല്*. ഇതിന്റെ 95 ശതമാനം ഓഹരി റിലയന്*സ് ഇന്*ഡസ്ട്രീസ് സ്വന്തമാക്കിയിരുന്നു.