എസ്.ബി.ടി സ്വര്*ണപണയ ശാഖകള്* തുറക്കുന്നു
കൊച്ചി: സ്വര്*ണപണയത്തിന് മാത്രമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്*കൂര്* പ്രത്യേക ശാഖകള്* തുറക്കുന്നു. ഇതിനായി ബാങ്ക് റിസര്*വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ഓരോ ശാഖ വീതം തുറക്കാനാണ് പദ്ധതി. കൂടാതെ തമിഴ്*നാട്ടിലെ നാഗര്*കോവിലിലും ഒരു ശാഖ തുറക്കും. ഒരു വര്*ഷത്തിനുള്ളില്* ഇവ പ്രവര്*ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലും തമിഴ്*നാട്ടിലും സ്വര്*ണപണയത്തിനുള്ള പ്രിയം കണക്കിലെടുത്താണ് എസ്.ബി.ടി സ്വര്*ണപണയത്തിന് പ്രത്യേകമായി ശാഖകള്* തുറക്കാനൊരുങ്ങുന്നത്. സ്വകാര്യ സ്വര്*ണവായ്പാ സ്ഥാപനങ്ങളോടാവും ഇത്തരം ശാഖകള്* മത്സരിക്കുക.
സ്വര്*ണവില നാള്*ക്കുനാള്* ഉയരുന്നതിനിടയിലും കേരളത്തിലും തമിഴ്*നാട്ടിലും സ്വര്*ണവില്*പന പൊടിപൊടിക്കുകയാണ്. ഈ അവസരത്തിലാണ് എസ്.ബി.ടി സ്വര്*ണപണയ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാന്* ഒരുങ്ങുന്നത്.
2011-12 സാമ്പത്തിക വര്*ഷം ബാങ്ക് മൊത്തം 100 ശാഖകള്* തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്* 15 എണ്ണമായിരിക്കും 'ഗോള്*ഡ് ലോണ്* ബ്രാഞ്ചസ്'.
അതിനിടെ, സ്വര്*ണനാണയങ്ങളുടെ വില്*പന തുടങ്ങാനും എസ്.ബി.ടിക്ക് പരിപാടിയുണ്ട്. ഈയിടെ സ്വര്*ണഇറക്കുമതിക്കുള്ള അനുമതി റിസര്*വ് ബാങ്കില്* നിന്ന് എസ്.ബി.ടിക്ക് ലഭിച്ചിരുന്നു. റിസര്*വ് ബാങ്കില്* നിന്ന് ക്ലിയറന്*സ് കിട്ടിയാലുടന്* ഇതിന്റെ വില്*പന തുടങ്ങാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.