എയര്* ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം സ്ഥാനവും നഷ്ടമായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എയര്* ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം സ്ഥാനവും നഷ്ടമായി

    മുംബൈ: കോടികളുടെ കടക്കെണിയെത്തുടര്*ന്ന് പ്രതിസന്ധിയില്* പെട്ട് ഉലയുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്* ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. രാജ്യത്തെ വിമാനക്കമ്പനികളുടെ ഇടയില്* മൂന്നാം സ്ഥാനവും എയര്* ഇന്ത്യക്ക് നഷ്ടപ്പെട്ടു. വെറും നാല് വര്*ഷം മാത്രം പ്രായമുള്ള ബജറ്റ് വിമാനക്കമ്പനിയായ ഇന്*ഡിഗോയാണ് എയര്* ഇന്ത്യയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്* ഓഫ് സിവില്* ഏവിയേഷന്* (ഡിജിസിഎ) പുറത്തുവിട്ട നവംബറിലെ യാത്രക്കാരുടെ കണക്കനുസരിച്ചാണ് ഇത്.

    നവംബറില്* ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം 25 ശതമാനം ഉയര്*ന്നിട്ടുണ്ട്. മൊത്തം 48.8 കോടി പേരാണ് വിമാനസഞ്ചാരം നടത്തിയത്. ഇതില്* 8.43 ലക്ഷം പേര്* ഇന്*ഡിഗോയില്* യാത്ര ചെയ്തപ്പോള്*. എയര്* ഇന്ത്യ വഴി യാത്ര നടത്തിയവര്* 8.36 ലക്ഷം പേരായിരിന്നു.

    ആഭ്യന്തര വിമാനസര്*വീസില്* ഇന്*ഡിഗോയുടെ വിപണി വിഹിതം 17.3 ശതമാനമായാണ് ഉയര്*ന്നത്. എയര്* ഇന്ത്യയുടേത് 17.1 ശതമാനമാണ്. 26.2 ശതമാനം വിഹിതവുമായി ജെറ്റ് എയര്*വെയ്*സ് ഒന്നാം സ്ഥാനം നിലനിര്*ത്തി. ജെറ്റിന്റെ അനുബന്ധ സ്ഥാപനമായ ജെറ്റ് ലൈറ്റിന്റെ വിപണി വിഹിതം ഏഴ് ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള കിങ്ഫിഷറിന്റെ വിഹിതം 19 ശതമാനവും.

    വിമാനസര്*വീസുകള്* പലതും റദ്ദാക്കിയതാണ് എയര്* ഇന്ത്യക്ക് തിരിച്ചടിയായത്. അതിനിടെ, ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി മൂന്നിലൊന്ന് ജീവനക്കാരെ കമ്പനി പുതിയ അനുബന്ധ യൂണിറ്റുകളിലേക്ക് മാറ്റുമെന്ന് റിപ്പോര്*ട്ടുണ്ട്. ഏതാണ്ട് 12,000 ജീവനക്കാരെയാണ് ഗ്രൗണ്ട് ഹാന്*ഡിലിങ്, എന്*ജിനീയറിങ് വിഭാഗങ്ങളിലായി പുനക്രമീകരിക്കുന്നത്. മാര്*ച്ചോടെ ഈ രണ്ട് സ്ഥാപനങ്ങളും പ്രവര്*ത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. ഏതാണ്ട് 40,000 കോടി രൂപയുടെ കടബാധ്യതയിലാണ് എയര്* ഇന്ത്യ ഇപ്പോള്*.
Working...
X