വരുന്നൂ.... ബ്രൂ കോഫി ഷോപ്പ്*
മുംബൈ: എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാന്* യൂണീലിവര്* രാജ്യത്തൊട്ടാകെ കോഫി ഷോപ്പ് ശൃംഖല സ്ഥാപിക്കാനൊരുങ്ങുന്നു. കഫേ കോഫീ ഡേ, ലവാസ-ബാരിസ്റ്റ, കോസ്റ്റ കോഫി എന്നിവയുടെ മാതൃകയിലാണ് ഹിന്ദുസ്ഥാന്* യൂണീലിവറും കോഫി പബ് ശൃംഖല സ്ഥാപിക്കുന്നത്.
കമ്പനിയുടെ കോഫി ബ്രാന്*ഡായ ബ്രൂവിന്റെ പേരില്* തന്നെയായിരിക്കും കോഫി പബ് ശൃംഖലയും. 'ബ്രൂ വേള്*ഡ് കഫെ' എന്നായിരിക്കും പബ്ബുകളുടെ ബ്രാന്*ഡ്.
പുതുതലമുറക്കാര്* സൗഹൃദങ്ങള്* പങ്കിടാനും പ്രണയസല്ലാപങ്ങള്* നടത്താനും ബിസിനസ് ചര്*ച്ചകള്*ക്കുമൊക്കെ വേദിയാക്കുന്നത് ഇപ്പോള്* കോഫി പബ്ബുകളാണ്. ഇതിന്റെ വരുംകാല സാധ്യതകള്* മനസ്സിലാക്കിയാണ് ഹിന്ദുസ്ഥാന്* യൂണീലിവര്* ഈ രംഗത്തേക്ക് ഇറങ്ങുന്നത്.
പരീക്ഷണാടിസ്ഥാനത്തില്* മുംബൈയിലെ ജുഹുവില്* ആദ്യ ബ്രൂ വേള്*ഡ് കഫെ തുറന്നുകഴിഞ്ഞു. മറ്റു കോഫി പബ് ശൃംഖലകള്* രാജ്യമൊട്ടാകെ സാന്നിധ്യം ശക്തിപ്പെടുത്താന്* പദ്ധതിയിട്ടിരിക്കുന്നതിനിടെയാണ് ഹിന്ദുസ്ഥാന്* യൂണീലിവറിന്റെ അരങ്ങേറ്റം.
കഫെ മോക്ക, കാപ്പുച്ചിനോ, കഫെ എക്*സ്പ്രസോ തുടങ്ങി വിവിധ തരത്തിലും രുചികളിലുമുള്ള കോഫികള്* കാപ്പിപ്രിയര്*ക്കായി ബ്രൂ വേള്*ഡില്* ഒരുക്കുമെന്ന് ഹിന്ദുസ്ഥാന്* യൂണീലിവറിന്റെ ബീവറേജസ് വിഭാഗം മേധാവി അരുണ്* ശ്രീനിവാസ് പറഞ്ഞു.
അതിനിടെ, ബ്രൂ കോഫിയുടെ പുതിയ പരസ്യം ടിവിയില്* പ്രത്യക്ഷപ്പെടാന്* തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറുമാണ് ഇതില്* പ്രത്യക്ഷപ്പെടുന്നത്.
YouTube - BRU LITE COFFEE AD. Starring Shahid Kapoor Priyanka Chopra. [HD] "What's 'BRU'ing" UN-EDITED