വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം വീണ്ടും തര്*ക്കബിന്ദു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം വീണ്ടും തര്*ക്കബിന്ദു

    തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വം വീണ്ടും വാര്*ത്തകളില്* നിറയുമ്പോള്* സി.പി.എമ്മില്* അരങ്ങേറുന്നത് 2006-ന്റെ തനിയാവര്*ത്തനം. 2006-ല്* വി.എസ്സിന് സ്ഥാനാര്*ഥിത്വം നല്*കണമോ വേണ്ടയോ എന്നതായിരുന്നു തര്*ക്ക വിഷയമെങ്കില്* ഇത്തവണ വി.എസ്സും സി.പി.എം. നേതൃത്വവും പരസ്​പരം മുന്നോട്ടുവെയ്ക്കുന്ന ഉപാധികളിലാണ് ചര്*ച്ച. 2006-ല്* വി.എസ്. പ്രതിപക്ഷ നേതാവായിരുന്നുവെങ്കില്* ഇന്നദ്ദേഹം മുഖ്യമന്ത്രി ക്കസേരയിലാണ് എന്നതാണ് മറ്റൊരു വ്യത്യാസം.

    തിരഞ്ഞെടുപ്പില്* മത്സരിക്കാന്* തയ്യാറാണ്. എന്നാല്* നിയന്ത്രണങ്ങള്* പാടില്ല എന്നതാണ് വി.എസ്. മുന്നോട്ടുവെയ്ക്കുന്ന ഉപാധി. തെറ്റുചെയ്യുന്നവര്*ക്കാണ് നിയന്ത്രണങ്ങള്* വേണ്ടത്. ഡി.ഐ.സി. ബന്ധം, ഐസ്*ക്രീം പാര്*ലര്* കേസ്, ഇടമലയാര്* കേസ്, അന്യസംസ്ഥാന ലോട്ടറി പ്രശ്*നം തുടങ്ങി പാര്*ട്ടിക്കുള്ളിലും പുറത്തും താന്* കൈക്കൊണ്ട രാഷ്ട്രീയ-ഭരണ നിലപാടുകളെല്ലാം ശരിയാണെന്ന് പാര്*ട്ടി തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. അതിനാല്* അനാവശ്യ നിയന്ത്രണങ്ങള്* പാടില്ല-ഇതാണ് വി.എസ്സിന്റെ വാദം.

    എന്നാല്* ചൂടുവെള്ളത്തില്* വീണ പൂച്ചയുടെ അവസ്ഥയിലാണ് സി.പി.എം. നേതൃത്വം. പാര്*ട്ടിയെ പരസ്യമായിത്തന്നെ വെല്ലുവിളിച്ച് ഭരണം നടത്തിയ വി. എസ്സിന് ഒരവസരം കൂടി നല്*കുമ്പോള്* വേണ്ട മുന്*കരുതലെടുത്തേ പറ്റൂവെന്ന നിലപാടിലാണ് സി.പി. എം. നേതൃത്വം. വി.എസ്സിനെ സ്ഥാനാര്*ഥിയാക്കാം. പക്ഷേ ചില ഉറപ്പുകള്* പാര്*ട്ടിക്ക് വി.എസ്. നല്*കണം. ഈ ഭരണകാലത്തുണ്ടായ സംഭവങ്ങള്* ഇനി സഹിക്കാന്* കഴിയില്ലെന്നാണ് പാര്*ട്ടിയുടെ നിലപാട്.

    വി.എസ്സിന്റെ സ്ഥാനാര്*ഥിത്വത്തെച്ചൊല്ലി 2006-ല്* പാര്*ട്ടിയില്* അരങ്ങേറിയ തര്*ക്കത്തോട് ഇപ്പോഴത്തെ പ്രശ്*നങ്ങള്*ക്ക് സാദൃശ്യം ഉണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. 2005 ലെ മലപ്പുറം സമ്മേളനത്തില്* കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്* മൂലം പരാജിതനായെങ്കിലും പാര്*ട്ടിയില്* വി.എസ്സിന്റെ സ്വാധീനത്തിന് ഇടിവുണ്ടായിരുന്നില്ല. സി.പി.എം. ജില്ലാ കമ്മിറ്റികളില്* പകുതിയിലേറെ വി.എസ്സിന്റെ ഒപ്പമായിരുന്നു. 2004-ല്* നടന്ന ലോക്*സഭാ തിരഞ്ഞെടുപ്പിലും തുടര്*ന്ന് 2005-ല്* നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും തുടര്*ച്ചയായ വിജയം കൈവരിച്ച് സംസ്ഥാന ഭരണം കൈപ്പിടിയിലെത്തിയെന്ന നിലയിലായിരുന്നു എല്*.ഡി.എഫും സി.പി.എമ്മും. എന്നാല്* ഇന്ന് സ്ഥിതി വ്യത്യസ്തമാണ്.

    പാര്*ട്ടി നേതൃത്വത്തില്* ഇന്ന് വി.എസ്സിന് കാര്യമായ പിന്തുണക്കാരില്ല. പത്തനംതിട്ട, കൊല്ലം ജില്ലാ കമ്മിറ്റികളില്* മാത്രമാണ് പറയത്തക്ക സ്വാധീനം വി.എസ്സിനുള്ളത്. 2009-ലെ ലോക്*സഭാ തിരഞ്ഞെടുപ്പിലും 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കനത്ത തോല്*വി ഏറ്റുവാങ്ങി ക്ഷീണിതമായ സ്ഥിതിയിലാണ് എല്*.ഡി. എഫും സി.പി.എമ്മും.

    സി.പി.എമ്മില്* ഇപ്പോള്* നടക്കുന്ന പോരാട്ടത്തില്* ഏറെ വിഷമിക്കുന്നത് സി.പി.എം. കേന്ദ്രനേതൃത്വമാണ്. ഏതുനിലയിലും കേരളത്തില്* തിരഞ്ഞെടുപ്പ് വിജയം വേണമെന്ന നിലപാടാണ് സി.പി.എം. കേന്ദ്ര നേതൃത്വത്തിന്. കഴിഞ്ഞ പാര്*ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് സമ്മാനിച്ച അസ്തിത്വ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചത് സി.പി.എം. ദേശീയ നേതൃത്വത്തിനെയാണ്. പശ്ചിമബംഗാള്*, കേരളം എന്നീ പാര്*ട്ടി ശക്തികേന്ദ്രങ്ങളിലാണ് ഇപ്പോള്* നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

    ഇവയില്* പശ്ചിമബംഗാളില്* കാര്യങ്ങള്* അത്ര ശുഭകരമല്ലെന്നു തന്നെയാണ് പാര്*ട്ടിയുടെ വിലയിരുത്തല്*.പാര്*ട്ടി നേതൃത്വത്തില്* കാര്യമായ പിന്തുണയില്ലെങ്കിലും പാര്*ട്ടി അണികളിലും പൊതുസമൂഹത്തിലും വി. എസ്സിനുള്ള പിന്തുണയെ അവഗണിക്കാനാവില്ല. മറുവശത്ത് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരത്തെ അപ്പാടെ തള്ളാനുമാകില്ല.
Working...
X