കോണ്*ഗ്രസ് സമയംതേടി; ഡി.എം.കെ. തീരുമാനം നീട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കോണ്*ഗ്രസ് സമയംതേടി; ഡി.എം.കെ. തീരുമാനം നീട്ടി

    ന്യൂഡല്*ഹി/ചെന്നൈ: തമിഴ്*നാട്ടില്* സീറ്റുവിഭജനത്തെച്ചൊല്ലി ഡി.എം.കെ.യുമായുള്ള കോണ്*ഗ്രസ്സിന്റെ തര്*ക്കം ഒരുപൊട്ടിത്തെറിയിലെത്താതെ ഒത്തുതീര്*പ്പിന്റെ വഴിയില്*.

    തിങ്കളാഴ്ച വൈകിട്ട് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച ഡി.എം.കെ. മന്ത്രിമാര്* തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടില്ല. കോണ്*ഗ്രസ് നേതാക്കളുടെ അനുനയനീക്കങ്ങളില്* അവര്* കടുത്ത തീരുമാനങ്ങള്*ക്ക് ഒരു ദിവസത്തെ അവധി നല്*കി. കോണ്*ഗ്രസ്സിന്റെ ആവശ്യപ്രകാരമാണ് ഇതെന്ന് ഡി.എം.കെ. നേതാക്കളായ സ്റ്റാലിനും കനിമൊഴിയും ചെന്നൈയില്* അറിയിച്ചു.

    ഡി.എം.കെ.യുമായുള്ള സഖ്യം ഈയവസരത്തില്* കൈവിടുന്നത് തങ്ങള്*ക്ക് ഒട്ടും ഗുണകരമല്ലെന്ന് കോണ്*ഗ്രസ് നേതൃത്വം അംഗീകരിച്ചതുപോലെയായിരുന്നു തിങ്കളാഴ്ചത്തെ നീക്കങ്ങള്*. ഡി.എം.കെ.യും തത്കാലം പിടിവാശിവിട്ട് ഒരു ഒത്തുതീര്*പ്പിന് തയ്യാറായിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിനിടയില്* രാജി ഒഴിവാക്കണമെന്നും കൂടുതല്* ചര്*ച്ചയ്ക്ക് ഒരു ദിവസത്തെ സാവകാശവും പ്രണബ് കരുണാനിധിയോട് അഭ്യര്*ഥിച്ചുവെന്ന് റിപ്പോര്*ട്ടുകളുണ്ട്.

    പ്രതിസന്ധി പരിഹരിക്കാന്* ഞായറാഴ്ച ഒന്നും ചെയ്യാതിരുന്ന കോണ്*ഗ്രസ് നേതാക്കള്* തിങ്കളാഴ്ച ഇതിനായി രംഗത്തിറങ്ങി. തമിഴ്*നാട്ടില്* കാര്യങ്ങള്* കൈവിട്ടുപോകുമെന്നുറപ്പായതാണ് കാരണം. മുതിര്*ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്*ജിയാണ് ഒത്തുതീര്*പ്പിന് മുന്നിട്ടിറങ്ങിയത്. തിങ്കളാഴ്ച രണ്ടുതവണ തമിഴ്*നാട് മുഖ്യമന്ത്രി എം. കരുണാനിധിയുമായി പ്രണബ് സംസാരിച്ചു.

    കടുത്ത തീരുമാനങ്ങള്*ക്കു മുമ്പ് ഒരുദിവസംകൂടി കാത്തിരിക്കാനും പ്രണബ് കരുണാനിധിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇക്കാര്യം തമിഴ്*നാട് ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചരാത്രി ഡി.എം.കെ. നേതാവ് ടി.ആര്*. ബാലുവുമായും പ്രണബ് സംസാരിച്ചിരുന്നു.

    60 സീറ്റ്എന്ന വാഗ്ദാനം കോണ്*ഗ്രസ് സ്വീകരിക്കണമെന്നാണ് കരുണാനിധി പ്രണബിനോട് വീണ്ടും ആവശ്യപ്പെട്ടത്. 63 സീറ്റ് വേണമെന്നാണ് കോണ്*ഗ്രസ് നിലപാട്. 61 സീറ്റ് നല്*കി ഒത്തുതീര്*പ്പിനുള്ള ശ്രമവും നടക്കുന്നുണ്ട്.

    പി.എം.കെ.യ്ക്ക് നല്*കിയ മൂന്ന് സീറ്റുകള്* കോണ്*ഗ്രസ്സിന് കൈമാറി പ്രശ്*നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്.

    ഡി.എം.കെ. നേതാവും കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്* പാര്*ലമെന്റില്* വെച്ച് കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി സംസാരിച്ചിരുന്നു. കരുണാനിധിയുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തില്* പ്രണബ് തമിഴ്*നാടിന്റെ ചുമതലയുള്ള കോണ്*ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സോണിയാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പാട്ടേല്* എന്നിവരുമായും സ്ഥിതിഗതികള്* വിലയിരുത്തി.

    രാജിതീരുമാനം ഡി.എം.കെ. നീട്ടിവെച്ചു


    ഡി.എം.കെ. മന്ത്രിമാരുടെ രാജി ഒരുദിവസത്തേക്ക് നീട്ടിവെക്കുകയാണെന്ന് തമിഴ്*നാട് ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ചെന്നൈയില്* അറിയിച്ചത്. ഡി.എം.കെ.യ്ക്കും കോണ്*ഗ്രസ്സിനുമിടയിലുള്ള ഭിന്നത ചൊവ്വാഴ്ചയോടെ തീരുമെന്ന് കനിമൊഴി എം.പി.യും സൂചിപ്പിച്ചു. 'നാളെ വ്യക്തമായ ചിത്രമാകും' കനിമൊഴി പറഞ്ഞു.

    കോണ്*ഗ്രസ്സുമായി ഒത്തുതീര്*പ്പാക്കുന്നതിന് മക്കളായ എം.കെ. സ്റ്റാലിനും കനിമൊഴിയും കരുണാനിധിക്കുമേല്* സമ്മര്*ദം ചെലുത്തിയതായാണറിയുന്നത്.
Working...
X