ഭൗമേതരജീവന് തെളിവ് കണ്ടെത്തിയെന്ന് നാസ ശാസ്ത്രജ്ഞന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഭൗമേതരജീവന് തെളിവ് കണ്ടെത്തിയെന്ന് നാസ ശാസ്ത്രജ്ഞന്

    ഭൗമേതരജീവന് തെളിവ് കണ്ടെത്തിയെന്ന് നാസ ശാസ്ത്രജ്ഞന്*



    വാഷിങ്ടണ്*: ബഹിരാകാശത്തുനിന്ന് ഭൂമിയില്* പതിച്ച ഉല്*ക്കാശിലാപാളികളില്* അതിസൂക്ഷ്മങ്ങളായ ബാക്ടീരിയകളുടെ ഫോസില്*രൂപം കണ്ടെത്തിയതായി അമേരിക്കന്* ബഹിരാകാശ ഏജന്*സിയായ 'നാസ'യിലെ ശാസ്ത്രജ്ഞന്* അവകാശപ്പെട്ടു. ഭൂമിയില്* പിറന്നവയല്ല ജീവന്റെ ഈ അടയാളങ്ങളെന്നും പഠനം പറയുന്നു. പഠനം ആധികാരികമെന്ന് തെളിഞ്ഞാല്* പ്രപഞ്ചത്തില്* ജീവന്* സര്*വവ്യാപിയാണെന്ന വാദത്തിന് അടിത്തറ പാകും. ഭുമിയിലെ ജീവന്റെ പിറവി അന്യഗ്രഹങ്ങളിലാണെന്ന നിഗമനത്തിനും അത് ബലമേകും.

    'നാസ'യിലെ മാര്*ഷല്* സ്*പേസ് ഫൈ്*ളറ്റ് സെന്*ററില്* അസ്*ട്രോബയോളജിസ്റ്റായ റിച്ചാര്*ഡ് ഹൂവറാണ് ഭൗമേതരജീവന്റെ അടയാളങ്ങള്* കണ്ടെത്തിയതായി അവകാശപ്പെടുന്നത്. 'ജേണല്* ഓഫ് കോസ്*മോളജി'യില്* ഓണ്*ലൈനായാണ് അദ്ദേഹത്തിന്റെ പഠനറിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചത്. വിവാദമായേക്കാവുന്ന ഈ പഠനത്തെക്കുറിച്ച് ശാസ്ത്രലോകത്തെ പ്രമുഖരുടെ അഭിപ്രായങ്ങള്* ജേണലിന്റെ എഡിറ്റര്* ക്ഷണിച്ചിട്ടുണ്ട്.

    കുളങ്ങളിലും മറ്റും കാണുന്ന പച്ചപ്പായലിനു സമാനമായ ബാക്ടീരിയകളുടെ സൂക്ഷ്മ ഫോസിലുകളെ മൂന്ന് ഉല്*ക്കാശിലകളുടെ ആന്തരികപാളിയില്* കണ്ടെത്തിയെന്നാണ് പഠനം പറയുന്നത്. ഭൗമജീവിതത്തിന് സമാനമായി കാര്*ബണിന്റെ അംശം ഇവയില്* വളരെ കൂടുതലാണ്. എന്നാല്*, നൈട്രജന്റെ സാന്നിധ്യം ഇല്ലെന്നുതന്നെ പറയാം. നൈട്രജന്റെ അഭാവമാണ് ഇവ ഭൗമേതരജീവന്റെ ഫോസിലുകളാണെന്ന നിഗമനത്തിലെത്താന്* കാരണം- ഹൂവറിന്റെ പഠനം പറയുന്നു.

    ഉല്*ക്കാശിലകളില്* ജീവന്റെ ഫോസിലുകള്* കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ആദ്യശാസ്ത്രജ്ഞനല്ല ഹൂവര്*. 1996-ല്* അന്*റാര്*ട്ടിക്കയില്* നിന്ന് കണ്ടെത്തിയ 400 കോടി വര്*ഷം പഴക്കമുള്ള ഉല്*ക്കാശിലയില്* ജീവന്റെ ഫോസിലുകള്* കണ്ടെത്തിയതായി ഒരു സംഘം നാസ ശാസ്ത്രജ്ഞര്* അവകാശപ്പെട്ടിരുന്നു. ചൊവ്വാഗ്രഹത്തില്* നിന്നുള്ളവയാണ് ഇവയെന്നായിരുന്നു അവകാശവാദം. നാസ ഇത് ആഘോഷച്ചെങ്കിലും വലിയ വിമര്*ശനങ്ങള്*ക്കും അതിടയാക്കി.
Working...
X