വേലി ചാടിയ ഇന്ത്യന്* പുലിക്ക് പാക്കില്* വീരമൃത്യു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വേലി ചാടിയ ഇന്ത്യന്* പുലിക്ക് പാക്കില്* വീരമൃത്യു

    ഇസ്ലാമാബാദ്: അതിര്*ത്തി കടന്ന് പാകിസ്താനിലേക്ക് നുഴഞ്ഞുകയറിയ ഇന്ത്യന്* പുലിയെ പാക് അധികൃതര്* വെടിവെച്ചുകൊന്നു. ദക്ഷിണ സിന്ധ് പ്രവിശ്യയിലാണ് സംഭവം. അതിര്*ത്തി കടന്ന പുലി നഗര്*പാര്*ക്കറിനു സമീപമുള്ള ഗ്രാമത്തിലെത്തി കന്നുകാലികളെയും ജനങ്ങളെയും ആക്രമിക്കുകയായിരുന്നു. തുടര്*ന്ന് പാക് അര്*ധ സൈനിക വിഭാഗമെത്തിയാണ് പുലിയെ കൊന്നത്. ആദ്യം ഗ്രാമവാസികള്* പുലിയെ വളഞ്ഞ് വെടിവെച്ചെങ്കിലും അത് ചത്തില്ല. മുറിവേറ്റ പുലി കൂടുതല്* ശൗര്യത്തോടെ ആക്രമണം തുടര്*ന്നു. ഇരുപതോളം ആടുകളെയും പശുക്കളെയും പുലി കൊന്നു.

    പിന്നീട് അര്*ധ സൈനികരെത്തി പുലിയെ വളഞ്ഞുവെടിവെച്ചുകൊല്ലുകയായിരുന്നു. പുലിയെ കൊന്ന നടപടി പാകിസ്താനിലെ വന്യജീവി സംരക്ഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X