സര്*വേ: യുഡിഎഫിനും വിഎസിനും മുന്*തൂക്കം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സര്*വേ: യുഡിഎഫിനും വിഎസിനും മുന്*തൂക്കം

    തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും സി ഫോറും (സെന്റര്* ഫോര്* റിസര്*ച്ച് ആന്*ഡ് ഫോര്*കാസ്റ്റിംഗ്) ചേര്*ന്നു നടത്തിയ ആദ്യഘട്ട തിരഞ്ഞെടുപ്പ് അഭിപ്രായ വോട്ടെടുപ്പില്* യു.ഡി.എഫിനു മുന്*തൂക്കം. യുഡിഎഫിന് 77 മുതല്* 87 വരെ സീറ്റ് ലഭിക്കുമെന്നാണു സര്*വെയിലെ കണ്ടെത്തല്*. എല്*ഡിഎഫിന് 53 മുതല്* 63 വരെ സീറ്റ് ലഭിയ്ക്കാമെന്ന് സര്*വേ പറയുന്നു. 18 ശതമാനം വോട്ടര്*മാര്* ആര്*ക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേ സമയം വിഎസ് മുഖ്യമന്ത്രിയാകണമെന്നാണ് സര്*വേയില്* പങ്കെടുത്ത ഭൂരിപക്ഷം പേരും ആഗ്രഹിയ്ക്കുന്നത്. വി.എസ്.വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് 32 ശതമാനം പേര്* ആഗ്രഹിക്കുന്നത്. 27 ശതമാനം പേര്* ഉമ്മന്*ചാണ്ടിക്കൊപ്പമാണ്. എ.കെ.ആന്റണിയെ 17 ശതമാനം പേരും രമേശ് ചെന്നിത്തലയെ 12 ശതമാനം പേരും പിണറായി വിജയനെ 10 ശതമാനം പേരും പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്* വി.എസ്. അച്യുതാനന്ദന്റെ പ്രവര്*ത്തനത്തെ 19 ശതമാനം പേര്* വളരെ നല്ലതെന്നും 23 ശതമാനം പേര്* നല്ലതെന്നും 48 ശതമാനം പേര്* ശരാശരി എന്നും ഏഴു ശതമാനം പേര്* മോശമെന്നും മൂന്നു ശതമാനം പേര്* വളരെ മോശമെന്നും വിലയിരുത്തുന്നു.വി.എസ്. അച്യുതാനന്ദന്* മത്സരരംഗത്തില്ലെങ്കില്* 17 ശതമാനം പേര്* ഇടതുപക്ഷത്തോടൊപ്പം എന്ന ഇപ്പോഴത്തെ നിലപാടു മാറ്റും.

    മലബാര്* മേഖലയില്* എല്*.ഡി.എഫിനും മധ്യകേരളത്തിലും തെക്കന്* കേരളത്തിലും യു.ഡി.എഫിനുമാണു മേല്*ക്കൈ. തിരഞ്ഞടുപ്പു വിഷയമായി 27 ശതമാനം പേര്* കണക്കാക്കുന്നതു വിലക്കയറ്റമാണ്. ഇക്കാര്യത്തില്* പ്രധാന ഉത്തരവാദി കേന്ദ്ര സര്*ക്കാരാണെന്നും ജനങ്ങള്* വിലയിരുത്തുന്നു. കേന്ദ്ര സര്*ക്കാര്* അഴിമതി സര്*ക്കാരാണെന്ന് 38 ശതമാനം പേര്* വിശ്വസിക്കുന്നു.

    കേരള സര്*ക്കാരിന്റെ പ്രവര്*ത്തനം വളരെ നല്ലതാണെന്ന് 14 ശതമാനം പേരും നല്ലതാണെന്ന് 24 ശതമാനം പേരും ശരാശരി ആണെന്ന് 48 ശതമാനം പേരും കരുതുന്നു. ഭരണം മോശമാണെന്ന് 10 ശതമാനം പേരും വളരെ മോശമാണെന്നു നാലു ശതമാനം പേരും അഭിപ്രായപ്പെട്ടു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X