സ്ഥാനാര്*ത്ഥി പ്രശ്*നം: കൂടുതല്* വെളിപ്പെടുത്തല്* വേണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്ഥാനാര്*ത്ഥി പ്രശ്*നം: കൂടുതല്* വെളിപ്പെടുത്തല്* വേണം


    സ്ഥാനാര്*ത്ഥി പ്രശ്*നം: കൂടുതല്* വെളിപ്പെടുത്തല്* വേണം


    തിരുവനന്തപുരം: തന്റെ സ്ഥാനാര്*ത്ഥിത്വം സംബന്ധിച്ച് ബന്ധപ്പെട്ടവര്* കൂടുതല്* കാര്യങ്ങള്* വെളിപ്പെടുത്തുമെന്ന് താന്* ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്*. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച വാര്*ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    രണ്ടുരൂപയ്ക്ക് റേഷനരി പദ്ധതി നടപ്പാക്കുന്നതില്* തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കുന്നതില്* അര്*ത്ഥമില്ലെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കത്തയച്ചിട്ടുണ്ട്.

    ഫെബ്രുവരി 23നാണ് അരിവിതരണം സംബന്ധിച്ച മന്ത്രിസഭാതീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത് മാര്*ച്ച് ഒന്നിനും. കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പാര്*ട്ടിയുടെ ഇടപെടലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കുപിന്നില്*.

    പെരുമാറ്റച്ചട്ടം നിലവില്* വന്നശേഷമാണ് പെണ്*കുട്ടികള്*ക്ക് യാത്രാ സൗജന്യം അനുവദിക്കുന്നതായി റയില്*വേ മന്ത്രി ചൊവ്വാഴ്ച പാര്*ലമെന്റില്* പ്രഖ്യാപിച്ചത്. തമിഴ്*നാട്ടില്* പെട്രോളിയം നികുതിയില്* മാറ്റം വരുത്തി. കേന്ദ്രസര്*ക്കാരിന് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണോ പറയുന്നത്. ഇതിനിടെയാണ് പാവങ്ങളുടെ റേഷന്* പദ്ധതിക്കെതിരെ കമ്മീഷന്* എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ബംഗാളില്* ബുദ്ധദേവ് നയിക്കുമെന്ന് ജനറല്*സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം ഡല്*ഹിയില്* പറഞ്ഞിരുന്നു. കേരളത്തിലെ കാര്യം സംസ്ഥാനസമിതി ചേര്*ന്ന ശേഷമേ തീരുമാനമാകൂ എന്നും കാരാട്ട് പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്*ന്ന് രണ്ടുദിവസമായിട്ടും പാര്*ട്ടി സ്ഥാനാര്*ത്ഥികളുടെ പട്ടികയെക്കുറിച്ച് ചര്*ച്ച ചെയ്തിരുന്നില്ല. മാര്*ച്ച് 15,16 തീയതികളില്* വീണ്ടും സെക്രട്ടറിയേറ്റ് ചേരുമെന്നാണ് ഒടുവില്* സി.പിഎം തീരുമാനിച്ചത്.
Working...
X