ഡി.എം.കെ മുട്ടുമടക്കി; കോണ്*ഗ്രസ്സിന് 63 സീറ്റ് തന്നെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഡി.എം.കെ മുട്ടുമടക്കി; കോണ്*ഗ്രസ്സിന് 63 സീറ്റ് തന്നെ

    ഡി.എം.കെ മുട്ടുമടക്കി; കോണ്*ഗ്രസ്സിന് 63 സീറ്റ് തന്നെ
    Posted on: 09 Mar 2011

    ന്യൂഡല്*ഹി:മന്ത്രിമാരെ പിന്*വലിക്കുമെന്ന ഭീഷണി പിന്*വലിച്ച്, ഡി.എം.കെ. കോണ്*ഗ്രസ്സിനു മുന്നില്* മുട്ടുമടക്കി. തമിഴ്*നാട്ടില്* 63 നിയമസഭാ സീറ്റുകള്* വേണമെന്ന കോണ്*ഗ്രസ്സിന്റെ ആവശ്യം ഡി.എം.കെ. അംഗീകരിച്ചു. നേരത്തേ സമ്മതിച്ച 60 സീറ്റിന് പുറമേ ഒരോ സീറ്റുവീതം ഡി.എം.കെ.യും സഖ്യകക്ഷികളായ പി.എം.കെ.യും മുസ്*ലിംലീഗും കോണ്*ഗ്രസ്സിന് വിട്ടുകൊടുക്കും.

    ചൊവ്വാഴ്ച രാവിലെ മുതല്* കേന്ദ്രമന്ത്രി ദയാനിധിമാരനുമായി പലവട്ടം ചര്*ച്ച നടത്തിയ മുതിര്*ന്ന നേതാവ് പ്രണബ് മുഖര്*ജി 63 സീറ്റുകള്* വേണമെന്ന കോണ്*ഗ്രസ് നിലപാട് ആവര്*ത്തിച്ചു. പിന്നീട് ഗുലാംനബി ആസാദും മുസ്*ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്* ഇ.അഹമ്മദും ചര്*ച്ചയില്* പങ്കെടുത്തു. തുടര്*ന്ന് കരുണാനിധിയുമായി ടെലിഫോണില്* ബന്ധപ്പെട്ട ശേഷം അദ്ദേഹത്തിന്റെ സമ്മതം ദയാനിധിയും എം.കെ.അഴഗിരിയും ചേര്*ന്ന് പ്രണബിനെ അറിയിച്ചു. കഴിഞ്ഞ തവണ കോണ്*ഗ്രസ് മത്സരിച്ച 48 സീറ്റുകളില്*ത്തന്നെ കോണ്*ഗ്രസ് മത്സരിക്കുമെന്നാണ് ധാരണയെന്നും കോണ്*ഗ്രസ് വൃത്തങ്ങള്* വ്യക്തമാക്കി.

    എല്ലാ പ്രശ്*നവും പരിഹരിച്ചതായി ചര്*ച്ചയ്ക്ക് ശേഷം ഗുലാംനബി ആസാദ് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു. കോണ്*ഗ്രസ്-ഡി.എം.കെ. നേതൃത്വം സീറ്റുകളുടെ കാര്യത്തില്* തീരുമാനം കൈക്കൊണ്ടു. ഡി.എം.കെ.യുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്* കോണ്*ഗ്രസ് 63 സീറ്റില്* മത്സരിക്കും- ആസാദ് വിശദീകരിച്ചു. എന്നാല്* തുടര്*ന്നുള്ള ചോദ്യങ്ങള്*ക്ക് അദ്ദേഹം പ്രതികരിക്കാന്* തയ്യാറായില്ല. അതിനിടെ തങ്ങള്*ക്കവകാശപ്പെട്ട സീറ്റുകള്* കോണ്*ഗ്രസ്സിനുവേണ്ടി കളയാന്* പി.എം.കെ. തയ്യാറാകില്ലെന്ന് വാര്*ത്തകളുണ്ട്.

    ചൊവ്വാഴ്ച നാടകീയ രംഗങ്ങള്*ക്കൊടുവിലാണ് സമവായം ഉണ്ടായത്. കോണ്*ഗ്രസ് നേതാക്കളും വക്താക്കളും ഈ വിഷയത്തില്* കടുത്ത മൗനമാണ് പാലിച്ചത്. രാജ്യസഭയിലുണ്ടായിരുന്ന ഗുലാം നബി മാധ്യമപ്രവര്*ത്തകരില്* നിന്ന് ഒഴിഞ്ഞു നിന്നു. എന്നാല്* ശുഭപ്രതീക്ഷ എന്നാണ് കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞത്. ഡി.എം.കെ.യില്* നിന്ന് ബാലുവിന് പകരം ദയാനിധി മാരന്* ചര്*ച്ചയ്*ക്കെത്തി.
    കോണ്*ഗ്രസ് 63 സീറ്റ് ആവശ്യപ്പെടുകയും ഡി.എം.കെ. വിസമ്മതിക്കുകയും ചെയ്തതാണ് പ്രശ്*നങ്ങള്*ക്ക് തുടക്കം. പിന്നീട് ഡി.എം.കെ. കേന്ദ്രമന്ത്രിസഭയില്* നിന്നു പിന്*വാങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

    തിങ്കളാഴ്ച രാവിലെ പ്രണബുമായി പലവട്ടം ദയാനിധി മാരന്* ചര്*ച്ച നടത്തി. ഇതേത്തുടര്*ന്ന് പ്രണബ് ടെലിഫോണില്* കരുണാനിധിയുമായി ബന്ധപ്പെട്ടിരുന്നു. ചര്*ച്ചകള്*ക്ക് ഒരു ദിവസം ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ദയാനിധിയും അഴഗിരിയും സോണിയാഗാന്ധിയുമായി ചര്*ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
Working...
X