ആരുഷി കേസിലെ മലയാളി അഭിഭാഷകയുടെ അമ്മ കൊല്ലപ്പെട്ട നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആരുഷി കേസിലെ മലയാളി അഭിഭാഷകയുടെ അമ്മ കൊല്ലപ്പെട്ട നിലയില്*

    കവര്*ച്ചാ ശ്രമത്തിനിടെയെന്ന് സംശയം


    ന്യൂഡല്*ഹി: കോളിളക്കം സൃഷ്ടിച്ച ആരുഷി കൊലക്കേസിലെ തല്*വാര്* ദമ്പതിമാരുടെ അഭിഭാഷക റബേക്ക ജോണിന്റെ അമ്മയും മലയാളിയുമായ അന്ന മാമ്മനെ(79) വീട്ടില്* കൊലപ്പെട്ട നിലയില്* കണ്ടെത്തി. വീട് കൊള്ളയടിക്കപ്പെട്ടതിനാല്* കവര്*ച്ചാ സംഭവത്തിനിടെയാണ് കൊലപാതകമെന്നും സംശയമുണ്ട്. സംഭവം നടക്കുമ്പോള്* ഇവര്* മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
    കിഴക്കന്* ഡല്*ഹിയിലെ വിവേക് വിഹാറിലെ സി 12-ാം നമ്പര്* വീട്ടിലെ കിടപ്പുമുറിയില്* മിക്*സിയുടെ വയര്* കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് അന്ന മാമ്മനെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 3.30 നായിരുന്നു സംഭവം. വിലപിടിപ്പുള്ള സാധനങ്ങള്* നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യം കണക്കാക്കിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്* ഓഫ് പോലീസ്(ഈസ്റ്റ്) ഒ.പി. മിശ്ര പറഞ്ഞു.
    മാറ്റര്* ഡെ സ്*കൂളിലെ അധ്യാപികയായി വിരമിച്ച അന്ന മാമ്മന്* വീട്ടില്* ഇംഗ്ലീഷ് ട്യൂഷന്* എടുത്തിരുന്നു. സംഭവം നടക്കുന്നതിന്റെ കുറച്ചു മുമ്പു പോലും ഒരു ബാച്ച് വിദ്യാര്*ഥികള്* ട്യൂഷന്* കഴിഞ്ഞ് ഇവിടെ നിന്ന് ഇറങ്ങിയിരുന്നതായും ദൃക്*സാക്ഷികള്* പറഞ്ഞു.
    ഇരുനില കെട്ടിടത്തിലെ ഇവര്* താമസിച്ചിരുന്ന വീടിന്റെ പിന്*വാതില്* തുറന്നുകിടക്കുന്നതു കണ്ട സുരക്ഷാ ഗാര്*ഡാണ് തൊട്ടു മുകളിലത്തെ നിലയില്* കഴിയുന്ന ബന്ധുക്കളെ വിവരമറിയിച്ചത്. ഉടന്* തന്നെ ആസ്​പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്*മാര്* മരണം സ്ഥിരീകരിച്ചു.
    കവര്*ച്ചാ സംഭവം എതിര്*ത്തതിനെത്തുടര്*ന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് പോലീസ് പറഞ്ഞു.
    നോയ്ഡയിലെ ആരുഷി തല്*വാര്* - ഹേംരാജ് കൊലക്കേസില്* ആരുഷിയുടെ അച്ഛനമ്മമാരായ രാജേഷ് തല്*വാറിന്റെയും നൂപുര്* തല്*വാറിന്റെയും അഭിഭാഷകയായ റബേക്ക ജോണിനെ കൂടാതെ രണ്ട് ആണ്*മക്കള്* കൂടി അന്ന മാമ്മനുണ്ട്. ഇതില്* ഒരാള്* അമേരിക്കയിലും മറ്റൊരാള്* ഓസ്*ട്രേലിയയിലുമാണ്. റബേക്ക ജോണ്* താമസിക്കുന്നത് ഗാസിയാബാദിലാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് അന്നമാമന്*.
Working...
X