
ഇന്ന് ചര്*ച്ചയ്ക്കുവരാന്* സാധ്യത
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് സി.പി.എം. നേതൃത്വത്തില്* അനിശ്ചിതത്വം. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്*ട്ടി സ്ഥാനാര്*ഥികളുടെ പട്ടികയ്ക്ക് രൂപം നല്*കുന്നതിനുള്ള ചര്*ച്ചയിലേക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടാം ദിവസവും കടന്നില്ല. വി.എസ്സിന് വീണ്ടും സ്ഥാനാര്*ഥിത്വം നല്*കുന്നത് സംബന്ധിച്ച് പാര്*ട്ടിനേതൃത്വത്തില്* തുടരുന്ന ആശയക്കുഴപ്പമാണ് ഇതിന്കാരണമെന്നാണ് സൂചന.
മാര്*ച്ച് 15, 16 തീയതികളില്* സംസ്ഥാനസമിതി വീണ്ടും ചേര്*ന്ന് സ്ഥാനാര്*ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്*കാമെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഒടുവില്* എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ മുതല്* സെക്രട്ടേറിയറ്റ് യോഗവും തുടര്*ന്ന് ഉച്ചയ്ക്കുശേഷം സംസ്ഥാനസമിതിയും യോഗം ചേര്*ന്നുവെങ്കിലും വി. എസ്. അടക്കമുള്ള നേതാക്കളുടെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് ഒരു ചര്*ച്ചയും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രകടനപത്രിക സംബന്ധിച്ചും തിരഞ്ഞെടുപ്പുപ്രചാരണവിഷയങ്ങള്* സംബന്ധിച്ചുമായിരുന്നു ചര്*ച്ച. എന്നാല്* ബുധനാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വീണ്ടും ചേരുന്നുണ്ട്. വി. എസ്. അച്യുതാനന്ദന്* അടക്കമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്* ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്* ഈ യോഗത്തില്* തീരുമാനം ഉണ്ടാകുമെന്ന് ശക്തമായ സൂചനകളുണ്ട്. 15 സെക്രട്ടേറിയറ്റ് അംഗങ്ങളില്* അഞ്ചുപേര്* മാത്രം മത്സരിച്ചാല്* മതിയെന്ന ധാരണയാണ് കേന്ദ്രനേതൃത്വത്തിന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്* സെക്രട്ടേറിയേറ്റ് അംഗങ്ങള്* കൂട്ടത്തോടെ മത്സരിക്കാനിറങ്ങിയതിനെതിരെ പാര്*ട്ടി സമ്മേളനങ്ങളിലും മറ്റും കടുത്ത വിമര്*ശനം ഉയര്*ന്നിരുന്നു. വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് ബുധനാഴ്ച തീരുമാനം ഉണ്ടായില്ലെങ്കില്* പിന്നെ മാര്*ച്ച് 15 ന്*ചേരുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകാന്* സാധ്യതയുള്ളൂ.
അതത് ജില്ലകളിലെ പാര്*ട്ടി സ്ഥാനാര്*ഥികളെ സംബന്ധിച്ച ജില്ലാക്കമ്മിറ്റികളുടെ നിര്*ദേശം ലഭിച്ചശേഷമാകും ഇനി സംസ്ഥാനസമിതി ചേരുക. അതിനാല്* മാര്*ച്ച് 15ന് മുമ്പായി ഇതുസംബന്ധിച്ച നിര്*ദേശം സമര്*പ്പിക്കാന്* സി.പി.എം. ജില്ലാക്കമ്മിറ്റികളോട് നിര്*ദേശിക്കും.
പാര്*ട്ടി പറഞ്ഞാല്* കണിശമായും മത്സരിക്കുമെന്ന പരസ്യനിലപാടുമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* നിലയുറപ്പിച്ച ശേഷമാണ് ഇക്കാര്യത്തില്* തീരുമാനമെടുക്കാന്* സി.പി.എം. നേതൃത്വം അറച്ചുനില്*ക്കുന്നതെന്നത് പാര്*ട്ടി അണികളിലും കീഴ്ഘടകങ്ങളിലും ആശയക്കുഴപ്പത്തിന് വഴിമരുന്നിടുന്നുണ്ട്.
പാര്*ട്ടി സ്ഥാനാര്*ഥിപ്പട്ടികയ്ക്ക് രൂപം നല്*കുമ്പോള്* സംസ്ഥാനനേതൃത്വം അതത് ജില്ലാക്കമ്മിറ്റികളുടെ നിര്*ദേശങ്ങള്* പരിഗണിക്കുക സാധാരണമാണ്. എന്നാല്* കേന്ദ്രകമ്മിറ്റി-സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്* ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തില്* ജില്ലാ ക്കമ്മിറ്റികളുടെ നിര്*ദേശം തേടുക പതിവില്ല. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പാര്*ട്ടി കേന്ദ്രകമ്മിറ്റിയംഗവും മന്ത്രി കോടിയേരി ബാലകൃഷ്ണന്* പി.ബി. അംഗവുമാണ്. മന്ത്രിമാരായ എം.എ. ബേബി, തോമസ് ഐസക്ക്, പി.കെ. ശ്രീമതി, പാലോളി മുഹമ്മദ്കുട്ടി, പി.കെ. ഗുരുദാസന്* എന്നിവരും കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്. മന്ത്രി എ.കെ. ബാലന്* സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. ഇവരില്* ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്* തീരുമാനം വൈകിപ്പിക്കുന്നതും വി.എസ്സിന്റെ കാര്യത്തില്* തീരുമാനമെടുക്കുന്നതിനുള്ള പാര്*ട്ടി നേതൃത്വത്തിന്റെ വിമുഖത കൊണ്ടാണെന്നുതന്നെ കരുതണം.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വീണ്ടും സ്ഥാനാര്*ഥിത്വം നല്*കുന്നതിന് സി.പി.എം. നേതൃത്വത്തില്* ഒരു വിഭാഗത്തിന് ശക്തമായ എതിര്*പ്പുണ്ട്. ഏറ്റവും ഒടുവില്* പാര്*ട്ടിയിലും മന്ത്രിസഭയിലും ആലോചിക്കാതെ ലോട്ടറി വിഷയത്തില്* സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്* വി.എസ്സിനെതിരെ നടന്ന കരുനീക്കം അച്ചടക്ക നടപടിയുടെ വക്കോളമെത്തിയിരുന്നു. തുടര്*ന്ന് അടുത്ത തിരഞ്ഞെടുപ്പില്* പാര്*ട്ടിയെ നയിക്കുക വി.എസ്. ആയിരിക്കില്ലെന്ന സൂചനകളും അന്ന് പുറത്തുവന്നിരുന്നു.
എന്നാല്* തുടര്*ന്ന് പുറത്തുവന്ന ഇടമലയാര്* കേസിലെ വിധിയും ഐസ്*ക്രീം പാര്*ലര്* കേസിലെ വെളിപ്പെടുത്തലുകളുമാണ് കാര്യങ്ങള്* വി.എസ്സിന് അനുകൂലമായി തിരിച്ചത്. ഇതോടെയാണ് വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം ഒരു പൊള്ളുന്ന വിഷയമായി പാര്*ട്ടിക്ക് മുന്നില്* വീണ്ടും എത്തിയത്.
വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്*ച്ചയ്*ക്കെടുക്കാത്ത സാഹചര്യത്തില്* വി.എസ്സിനെതിരെ സി.പി.എം. സംസ്ഥാന നേതൃത്വം നീങ്ങുമെന്ന് ഉറപ്പിക്കാനാവില്ല. ഇക്കാര്യത്തില്* സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളും നിര്*ണായകമാണെന്നതുതന്നെ കാരണം.
വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച തീരുമാനം വൈകിപ്പിക്കുന്നതിനുപിന്നില്* ചില രാഷ്ട്രീയ ലക്ഷ്യങ്ങളും പാര്*ട്ടി കാണുന്നുണ്ടെന്ന് സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് സീറ്റ്*വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്* തര്*ക്കം മുറുകുകയാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്*. ഇത് കൂടുതല്* രൂക്ഷമാകുകയും പൊട്ടിത്തെറി ഉണ്ടാവുകയുമാണെങ്കില്* എല്*.ഡി.എഫിന്റെ വിജയസാധ്യത വര്*ധിക്കും. അത്തരമൊരു സാഹചര്യം വിലയിരുത്തിയശേഷം മതി വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച തീരുമാനമെന്നാണ് പാര്*ട്ടി കണക്കുകൂട്ടുന്നത്.

